Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ദിരാജിയും ലീഡർജിയുമായി നിൽക്കുന്ന ഈ യുവാവിനെ ഓർമ്മയുണ്ടോ; കേരള രാഷ്ട്രീയത്തിലെ തിരുത്തൽവാദി എഫ്ബിയിലും ഹിറ്റ്; സ്പീക്കറുടെ പേജിൽ പതിനായിരത്തിന്റെ ലൈക്ക്

ഇന്ദിരാജിയും ലീഡർജിയുമായി നിൽക്കുന്ന ഈ യുവാവിനെ ഓർമ്മയുണ്ടോ; കേരള രാഷ്ട്രീയത്തിലെ തിരുത്തൽവാദി എഫ്ബിയിലും ഹിറ്റ്; സ്പീക്കറുടെ പേജിൽ പതിനായിരത്തിന്റെ ലൈക്ക്

മറുനാടൻ മലയാളി ബ്യൂറോ

പതിമൂന്നാം നിയമസഭയുടെ പന്ത്രണ്ടാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം സമാപിച്ചു. അവിടെയുണ്ടായ തർക്കങ്ങൾ കേരള രാഷ്ട്രീയത്തിൽ സൂപ്പർ ഹിറ്റായി ഓടുകയുമാണ്. എന്നാൽ പന്ത്രണ്ടാം സമ്മേളനകാലത്ത് മലയാളി ആഗ്രഹിച്ച ഒന്നു മാത്രം നടന്നില്ല.

എന്നാലും പ്രതീക്ഷ നൽകുന്ന വാർത്തകളും ചിത്രങ്ങളുമാണ് പുറത്തുവന്നത്. അതിന്റെ ആഹ്ലാദം എല്ലാവരിലുമുണ്ട്. സ്പീക്കർ ജി കാർത്തികേയന്റെ ആരോഗ്യാവസ്ഥയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കരളിലെ രോഗത്തിന്റെ ചികിൽസയിൽ കഴിയുന്ന സ്പീക്കർ ഈ സമ്മേളനകാലത്ത് സഭയുടെ ചെയറിലെത്തുമോ എന്ന് ഏവരും ഉറ്റുനോക്കി. എന്നാൽ പൊട്ടിത്തെറിക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ സ്പീക്കർ സഭയുടെ ചെയറിൽ നിന്ന് വിട്ടുനിന്നു.

പക്ഷേ സഭയിൽ എത്തിയിരുന്നു. സമ്മേളനത്തിന്റെ ആദ്യദിവസത്തിൽ ഓഫീസിലെത്തി ഒപ്പിട്ടു. അതിനു മുമ്പ് നിയമസഭാ കക്ഷി യോഗവും വിളിച്ചു. കോൺഗ്രസ് സമ്മേളനത്തിന് എത്തിയ രാഹുൽ ഗാന്ധി സ്പീക്കറെ വീട്ടിൽ പോയി കണ്ടു. രാഹുലിനെ സ്പീക്കർ സ്വീകരിച്ചതും അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയതുമെല്ലാം മാദ്ധ്യമങ്ങൾ വലിയ വാർത്തയായി.

ഇതിനിടെയാണ് കാർത്തികേയന്റെ ഫെയ്‌സ് ബുക്ക് പേജിനെ കുറിച്ചുള്ള ശ്രദ്ധ മാദ്ധ്യമങ്ങളിലെത്തിയത്. അസുഖ ബാധിതനായ ശേഷവും കൃത്യമായി ഫേസ്‌ബുക്കിൽ സജീവമായി. രാഹുൽഗാന്ധിയുടെ സന്ദർശനത്തിന്റെ ഫോട്ടോകൾ ഫേസ്‌ബുക്കിലിട്ട് തന്റെ ആരോഗ്യം മെച്ചപ്പെടുന്നുവെന്ന് കാർത്തികേയൻ വ്യക്തമാക്കുകയും ചെയ്തു. മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങൾ കാർത്തികേയൻ പോസ്റ്റ് ചെയ്ത ഫോട്ടോകൾ വാർത്തയാക്കി.

ഇതോടെ സ്പീക്കറുടെ എഫ് ബി പേജിന് ആരാധകരും കൂടി. ലൈക്കുകൾ പതിനായിരം കടന്നു. ഇതിലുള്ള സന്തോഷം മറച്ചുവയ്ക്കാതെ ലൈക്കു ചെയ്തവർക്ക് സ്പീക്കർ ഇന്ന് നന്ദിയും കുറിച്ചു. ഈ വാർത്തയെഴുമ്പോൾ ആരാധകർ പതിനായിരം കടന്ന് പിന്നേയും എണ്ണൂറ് കവിഞ്ഞു. അമേരിക്കയിലെ ചികിൽസ കഴിഞ്ഞ് കാർത്തികേയൻ തിരിച്ചെത്തിയ ശേഷമാണ് ഫെയ്‌സ് ബുക്കിന് ആരാധകർ കൂടിയത്.

കാർത്തികേയൻ സുഖം പ്രാപിക്കുന്നത് നേരിട്ട് ചിത്രങ്ങൾ കാണാൻ എഫ്ബിയിൽ എത്തിയവർ തന്നെയാണ് ഈ പേജിനേയും ഹിറ്റാക്കിയത്. ലൈക്കുകൾ കൂടുമ്പോൾ സ്പീക്കറും ആവേശത്തിലായി. തന്റെ രാഷ്ട്രീയ വഴി എന്തായിരുന്നുവെന്ന് വിശദീകരിക്കുന്ന അപൂർവ്വ ചിത്രങ്ങളും ഫെയ്‌സ് ബുക്കിൽ കാർത്തികേയൻ അപ് ലോഡ് ചെയ്തിട്ടുണ്ട്.

 

അസുഖവിവരം തിരക്കി തന്നെ കാണാനെത്തുന്ന പ്രമുഖരുടെ ചിത്രവും കൃത്യമായി തന്നെ ഫെയ്‌സ് ബുക്ക് പേജിലിടുന്നുണ്ട്. എസി ജോസുമായുള്ള സംസാരവും നടൻ സിദ്ദിഖുമായുള്ള കൂടിക്കാഴ്ചയുമെല്ലാം പോസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ വരവോടെ സ്പീക്കർ കൂടുതൽ ഉന്മേഷവാനായെന്നും തന്നെയാണ് നിയമസഭാ സെക്രട്ടറിയേറ്റും പറയുന്നത്. എത്രയും വേഗം പൊതുരംഗത്ത് സജീവമാകണമെന്നാണ് ആഗ്രഹം.

 

അമേരിക്കയിലെ മയോ ക്ലീനിക്കിലെ ഡോക്ടർമാരുടെ ചികിൽസാ ഉപദേശത്തിലൂടെ രണ്ട് മാസം കൊണ്ട് സജീവമാകാമെന്നാണ് വിലയിരുത്തൽ. അതിന് ശേഷം സ്പീക്കർ പദവി വിട്ട് സജീവ രാഷ്ട്രീയത്തിൽ കാർത്തികേയൻ ഭാഗമാകും. അതു തന്നെയാണ് പഴയകാല തിരുത്തൽവാദ നേതാവിന്റെ മനസ്സിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP