Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവസാനിക്കുന്നില്ല പിണറായി സർക്കാരിന്റെ ധൂർത്തിന്റെ കഥകൾ! മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലമാക്കാൻ 39 ലക്ഷം ഒഴുക്കുന്ന വാർത്തയെ നിഷ്പ്രഭമാക്കി സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ചെലവ് കണക്കുകൾ പുറത്ത്; ഫോൾഡറും പോസ്റ്ററും പുസ്തകവും അച്ചടിക്കാൻ ചെലവഴിക്കുന്നത് ഒന്നരക്കോടിയിലധികം രൂപ; അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിന് പോസ്റ്ററും പുസ്തകവും അച്ചടിച്ചതിന് സ്വകാര്യ പ്രസുകൾക്ക് തുക അനുവദിച്ച് ഉത്തരവിറങ്ങി

അവസാനിക്കുന്നില്ല പിണറായി സർക്കാരിന്റെ ധൂർത്തിന്റെ കഥകൾ! മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലമാക്കാൻ 39 ലക്ഷം ഒഴുക്കുന്ന വാർത്തയെ നിഷ്പ്രഭമാക്കി സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ചെലവ് കണക്കുകൾ പുറത്ത്; ഫോൾഡറും പോസ്റ്ററും പുസ്തകവും അച്ചടിക്കാൻ ചെലവഴിക്കുന്നത് ഒന്നരക്കോടിയിലധികം രൂപ; അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിന് പോസ്റ്ററും പുസ്തകവും അച്ചടിച്ചതിന് സ്വകാര്യ പ്രസുകൾക്ക് തുക അനുവദിച്ച് ഉത്തരവിറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലമാക്കാൻ 39 ലക്ഷം രൂപ ചെലവഴിക്കുന്നതിന് പുറമേ, പിണറായി സർക്കാരിന്റെ ധൂർത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നെട്ടോട്ടമോടുമ്പോഴാണ് ഈ ചെലവുകൾ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി അച്ചടിച്ച ഫോൾഡർ, പോസ്റ്റർ, പുസ്തകം എന്നിവയ്ക്ക് വേണ്ടിയാണ് കോടികൾ ചെലവഴിച്ചത്. ഒന്നരക്കോടിയിലധികം രൂപയാണ് പ്രചാരണ പരിപാടികൾക്കായി ചെലവിട്ടത്.

'ഇനി നവകേരളത്തിലേക്ക്' എന്ന പേരിലുള്ള ഫോൾഡർ 75,00,000 കോപ്പിയും, ഒന്നാണ് നാം ഒന്നാമതാണ് കേരളം പോസ്റ്റർ 14,000 കോപ്പിയും, പുസ്തകങ്ങൾ( പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു ഇനി നവകേരള നിർമ്മാണം- 1,000 കോപ്പി), നവകേരളത്തിന്റെ നയരേഖകൾ(50 കോപ്പി), നവകേരളത്തിനായുള്ള നവോത്ഥാനം (100 കോപ്പി), അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിനുവേണ്ടി പോസ്റ്റർ- അതിജീവനം (3,000 കോപ്പി), പുസ്തകം-അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ് (2,000 കോപ്പി) എന്നിവയാണ് അച്ചടിച്ചത്. ഇവ അച്ചടിക്കാൻ എം പാനൽഡ് പ്രസുകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ച് അച്ചടി ജോലി നൽകിയിരുന്നു.

ആകെ ചെലവായ 1,34,67,784 രൂപയുടെ 50 ശതമാനമായ 67,33,892 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 50% തുക നേരത്തെ അനുവദിച്ചിരുന്നു.അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റി്‌ന് വേണ്ടി പോസ്റ്റർ അച്ചടിച്ചതിന് സെന്റ് ജോസഫ് പ്രസിന് 19,550 രൂപയും, പുസ്തകം അച്ചടിച്ച ഇനത്തിൽ ഓറഞ്ച് പ്രിന്റേഴ്‌സിന് 1,39,700 രൂപയും അനുവദിച്ചുള്ള ഉത്തരവ് ഇറങ്ങി. ആകെ തുക ഒരുലക്ഷത്തി അമ്പത്തി ഒമ്പതിനായിരത്തി ഇരുനൂറ്റിയമ്പത് രൂപ. ഫോൾഡറിന്റെ അച്ചടിക്കൂലിയുടെ 50 ശതമാനമായ 67,33,892 രൂപയും പോസ്റ്ററിന്റെ കൂലിയായ 85,400രൂപയും, പുസ്തകങ്ങളുടെ അച്ചടിക്കൂലിയായ 3,31,950 രൂപയും പ്രസുകൾക്ക് അനുവദിച്ചു.

അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റുമായി ബന്ധപ്പെട്ട് അച്ചടിച്ച പോസ്റ്റർ, പുസ്തകം എന്നിവയുടെ അച്ചടിക്കൂലി നൽകിയിയിരുന്നില്ല. പോസ്റ്റർ അടിച്ച ഇനത്തിൽ 19,550 രൂപയും അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ് എന്നപേരിൽ പുസ്തകം അച്ചടിച്ചതിന് 1,39,700 രൂപയുടെയും ഇൻവോയിസുകൾ പ്രസുകൾ സമർപ്പിച്ചു.

ഫോൾഡറിന്റെ അച്ചടിക്കൂലിയിനത്തിൽ ബാക്കി നൽകാനുള്ള 50% തുകയും ഡോക്യുമെന്ററി ഫെസ്റ്റിന്റെ പോസ്റ്ററുകളും പുസ്തകങ്ങളും അച്ചടിച്ച തുകയും അനുവദിക്കണമെന്ന് പിആർഡി ശുപാർശ നൽകി. ഇതനുസരിച്ചാണ് ഫോൾഡറിന്റെ ബാക്കി നൽകാനുള്ള 67,33,892 രൂപ അധികമായി വകയിരുത്താനും, ഡോക്യുമെന്ററി ഫെസ്റ്റിന്റെ പോസ്റ്ററുകളും പുസ്തകങ്ങളും അച്ചടിച്ച തുക അനുവദിക്കാനും ഉത്തരവിറങ്ങിയത്.

മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലീകരണത്തിന് ഒഴുക്കുക 39 ലക്ഷം രൂപ

സെക്രട്ടറിയേറ്റിലും അനക്സ് ഒന്നിലുമായിരുന്നു നേരത്തെ മന്ത്രിമാരുടെ ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. അനക്സ് 2 വന്നതോടെ ആറു മന്ത്രിമാർ അങ്ങോട്ട് മാറി. അങ്ങനെ അനക്സ് ഒന്നിൽ ചില മുറികൾ ഒഴിവു വന്നു. ഇവിടേക്കാണ് നോർത്ത് ബ്ലോക്കിൽ നിന്ന് എസി മൊയ്ദീൻ മാറിയത്. സി രവീന്ദ്രനാഥ് മന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ച ഓഫീസ്. പക്ഷേ ഈ മന്ത്രി ഓഫീസിലേക്ക് മൊയ്ദീൻ മാറിയപ്പോൾ ഖജനാവിൽ നിന്ന് ചെലവാക്കിയത് പന്ത്രണ്ടര ലക്ഷം രൂപ. പണി പൂർത്തിയാതോടെ കഴിഞ്ഞ ദിവസം മൊയ്ദീൻ അനക്സ് 1ലെ അഞ്ചാം നിലയിൽ എത്തി. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ മന്ത്രിശല്യവും മാറി. മുഖ്യമന്ത്രിയുടെ നിലയിൽ മറ്റൊരു അധികാര കേന്ദ്രം വേണ്ടെന്ന ചിന്തയാണ് മൊയ്ദീനെ കുടിയൊഴുപ്പിക്കാൻ കാരണമായി ഉയർന്നു കേട്ടത്. അങ്ങനെ മൊയ്ദീൻ ഉപയോഗിച്ച സ്ഥലം വീണ്ടും ഉപയോഗിക്കാനാണ് 39 ലക്ഷം രൂപ ചെലവിട്ടത്. ഇതിനൊപ്പം ധൂർത്തിൽ നിയമസഭയും പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല. ടിവി ചാനലുകൾക്ക് പരിപാടി ഉണ്ടാക്കി നൽകി കാശ് കൊടുത്ത് സംപ്രേഷണം ചെയ്യാനാണ് നിയമസഭയുടെ ആലോചന. അങ്ങനെ ഖജനാവിൽ നിന്ന് പണം പല വഴിക്ക് ഒഴുകുകയാണ്.

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നെട്ടോട്ടമോടുമ്പോഴാണ് ഈ ചെലവുകൾ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ രണ്ട് ഓഫീസുകൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടേയും. രണ്ടു പേരും പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചു. എന്നാൽ ഉപദേശകർ കൂടിയതോടെ ആർക്കും പിണറായിയുടെ ഓഫീസിൽ ഇരിക്കാൻ പോലും സ്ഥലമില്ലാതെയായി. മാധ്യമ പ്രവർത്തകർ തന്നെ നിരവധി പേർ സംഘത്തിലുണ്ട്. ഇവർക്കെല്ലാം അർഹമായ സ്ഥാനവും ഇരിപ്പിടവും നൽകണം. ഇതിന് വേണ്ടിയാണ് മൊയ്ദീനെ ഒഴിപ്പിച്ചത്. ഇത് എല്ലാ സൗകര്യങ്ങളുമുള്ള മന്ത്രി മുറിയായിരുന്നു. എന്നിട്ടും ലക്ഷങ്ങൾ പൊടിച്ച് നവീകരണം. ഇതിന്റെ ഗുണമെല്ലാം കിട്ടുന്നത് ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റിക്കും. സിപിഎമ്മിന് ബന്ധമുള്ള കണ്ണൂരിലെ സംഘത്തിന് വലിയ നേട്ടമാണ് ഓരോ നവീകരണവും.

കോടതിയിലെ കാര്യങ്ങൾ വേഗത്തിലാക്കാനാണ് ഹൈക്കോടതിയിൽ ലെയിസൺ ഓഫീസറായി വേലപ്പൻ നായരെ നിയമിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലാണ് മുറി ഒരുക്കിയത്. ഇത് വിവാദമായി. വേലപ്പൻനായർക്കും തിരുവനന്തപുരത്ത് ജോലി നോക്കാനാണ് ഇഷ്ടം. അതുകൊണ്ട് വേലപ്പൻനായർക്ക വേണ്ടിയാണ് മുറി തയ്യാറാക്കുന്നതെന്ന സൂചനയുണ്ട്. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ സംഘത്തിൽ ഈയിടെ എത്തിയ പഴയ ദേശാഭിമാനി ജീവനക്കാരൻ പിഎം മനോജിനും നല്ല ഇരിപ്പിടം കൊടുക്കണമെന്ന ചിന്ത പിണറായിക്കുണ്ട്. ഇതിന് വേണ്ടിയാണ് പുതിയ ധൂർത്തെന്നാണ് ഉയരുന്ന വാദം. മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശികളുടെയും ഫെലോമാരുടെയും നവമാധ്യമ സഹായികളുടെയും എണ്ണം പെരുകിയതോടെയാണ് സെക്രട്ടേറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ ഓഫീസിൽ നിന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീൻ പുറത്തായത് എന്നതും ശ്രദ്ധേയമാണ്. നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലെ വ്യവസായ മന്ത്രിയുടെ ഓഫീസ് ഒഴിപ്പിച്ച് അവിടെ ഉപദേശികളെയും ഫെലോമാരെയും കുടിയിരുത്തും.

ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലെ മർമ പ്രധാനമായ കെട്ടിടമാണ് നോർത്ത് ബ്ലോക്ക്. ഇവിടെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തൊട്ട് എതിരെ ഉള്ള റൂം ഓഫീസായി ലഭിക്കുന്നത് അഭിമാനമായാണ് മറ്റു മന്ത്രിമാർ കാണുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ മന്ത്രിക്കോ മുന്നണി സർക്കാരിൽ ഏറ്റവും പ്രബലനായ മന്ത്രിക്കോ ആകും ഈ ഓഫീസ് സാധാരണയായി ലഭിക്കുക. ഈ സർക്കാർ അധികാരം ഏറ്റപ്പോൾ മന്ത്രിസഭയിലെ രണ്ടാമൻ എന്നു കരുതപ്പെട്ടിരുന്ന ഇ.പി.ജയരാജനാണ് ഈ ഓഫീസ് കിട്ടിയത്. ബന്ധു നിയമന വിവാദത്തിൽ ജയരാജൻ രാജിവച്ചതിനെ തുടർന്ന് നടന്ന മന്ത്രിസഭാ പുനഃ സംഘടനയിലാണ് എ.സി.മൊയ്തീന് വ്യവസായ വകുപ്പ് ലഭിക്കുന്നത്. ഇതിനിടെ വീണ്ടും ജയരാജൻ വ്യവസായ മന്ത്രിയായി. മൊയ്ദീന് അതോടെയാണ് അദ്ദേഹം നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലേക്ക് വരുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപദേശികളായും മറ്റും കൂടുതൽ പേർ നിയമിതരാകുന്നത്.

ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആയപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന വി എസ്.സെന്തിലിനെ വൻകിട പദ്ധതികളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ആക്കി. സെപ്റ്റംബർ 30നാണ് സെന്തിൽ വിരമിച്ചത്. ഓഗസ്റ്റ് 30ന് വിരമിച്ച നളിനി നെറ്റോക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ പുനർ നിയമനം ലഭിച്ചപ്പോൾ ആദ്യ നാളുകളിൽ ഇരിക്കാൻ ഓഫീസ് ഇല്ലായിരുന്നു. സെന്തിൽ വിരമിച്ചപ്പോൾ വ്യവസായ മന്ത്രിയുടെ സമീപത്തെ അദേഹത്തിന്റെ ഓഫീസിലേക്ക് നളിനി നെറ്റോ കുടിയേറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ നിയമനം ലഭിച്ച സെന്തിൽ ഇപ്പോൾ നാലാമത്തെ നിലയിലുമാണ്. ഈ നില ഇപ്പോൾ മുഖ്യമന്ത്രിമാരുടെ ഉപദേശികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉപദേശികൾക്ക് പുറമേ ഭരണത്തിൽ പ്രൊഫഷണലിസം കൊണ്ടുവരാൻ ഐടി ഫെലോമാരെക്കൂടി നിയമിച്ചപ്പോൾ ഇരുത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇതാണ് മൊയ്തീന്റെ സ്ഥാനചലനത്തിന് വഴിവച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP