Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാസിക്കിൽ ബാങ്ക് കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചത് മാവേലിക്കര സ്വദേശി; ആക്രമണത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ടുപേർക്ക് പരിക്ക്; സജുസാമുവല്ലിന് വെടിയേറ്റത് ആക്രമണ ശ്രമം ചെറുക്കുന്നതിനിടെ; മുംബൈയിൽ ജോലി ചെയ്യുന്ന സജു നാസിക്കിലെ മുത്തൂറ്റ് ശാഖയിലെത്തിയത് ഓഡിറ്റിംഗിനായി; അഞ്ചു റൗണ്ട് വെടിയുതിർത്ത ശേഷം കൊള്ളക്കാർ കടന്നത് പണവും സ്വർണവുമായി

നാസിക്കിൽ ബാങ്ക് കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചത് മാവേലിക്കര സ്വദേശി; ആക്രമണത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ടുപേർക്ക് പരിക്ക്; സജുസാമുവല്ലിന് വെടിയേറ്റത് ആക്രമണ ശ്രമം ചെറുക്കുന്നതിനിടെ; മുംബൈയിൽ ജോലി ചെയ്യുന്ന സജു നാസിക്കിലെ മുത്തൂറ്റ് ശാഖയിലെത്തിയത് ഓഡിറ്റിംഗിനായി; അഞ്ചു റൗണ്ട് വെടിയുതിർത്ത ശേഷം കൊള്ളക്കാർ കടന്നത് പണവും സ്വർണവുമായി

മറുനാടൻ ഡെസ്‌ക്‌

മുംബയ്: മഹാരാഷ്ട്രയിലെ നാസിക്കിൽ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത് മലയാളിയായ ബാങ്ക് ജീവനക്കാരന്. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശി സജു സാമുവലാണ് ഇന്ന് ദാരുണമായി മരിച്ചത് ആകമണത്തിൽ മറ്റൊരു മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.നാസികിലെ ഉന്തുവാടി ഏരിയയിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവമുണ്ടായത്.

ബാങ്കിലേക്ക് ഇരച്ച് കയറിയ നാലംഗ കവർച്ചാ സംഘം ബാങ്കിലുണ്ടായിരുന്ന ഇടപാടുകാരെയും ജീവനക്കാരെയും തുരുതുരെ വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. പിന്നാലെ ബാങ്കിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമായി സംഘം രക്ഷപ്പെട്ടു. ബാങ്കിലെത്തിയ കവർച്ചാ സംഘത്തെ തടയാനുള്ള ശ്രമത്തിനിടയിലാണ് സാജുവിന് വെടിയേറ്റത്. സാജുവിനൊടൊപ്പമുണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമല്ല.ഇതിൽ ഒരാൾ മലയാളിയാണെന്നാണ് വിവരം.

സംഭവസമയത്ത് അഞ്ച് ജീവനക്കാരും എട്ട് ഇടപാടുകാരുമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ജീവനക്കാരുടെയും ഇടപാടുകാരുടെയും കൈയിൽനിന്ന് മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി. തുടർന്ന് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന പണം കവരാൻ ശ്രമിക്കുന്നതിനിടയിൽ ജീവനക്കാരിലൊരാൾ അപകട മുന്നറിയിപ്പ് നൽകുന്ന സൈറൻ ഓൺ ചെയ്തു. ഇതോടെ കവർച്ചക്കാർ പരിഭ്രാന്തരാകുകയും ജീവനക്കാർക്കു നേരെ തുടർച്ചയായി വെടിയുതിർക്കുകയുമായിരുന്നെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ലക്ഷ്മികാന്ത് പാട്ടീൽ പറഞ്ഞു.

കവർച്ചക്കാർ അഞ്ച് റൗണ്ട് വെടിവെച്ചു. വെടിയേറ്റ സ്ഥാപനത്തിലെ കമ്പ്യൂട്ടർ എഞ്ചിനീയറായ സജു സാമുവേൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബ്രാഞ്ച് മാനേജർ സി.ബി ദേശ്പാണ്ഡേ (64), മറ്റൊരു ജീവനക്കാരനായ കൈലാഷ് ജയിൻ (25) എന്നിവർക്കും മറ്റൊരു ജീവനക്കാരനും വെടിവെപ്പിൽ പരിക്കേറ്റു. മരിച്ച സജുവിന്റെ മൃതദേഹം നാസക്കിലെ സിവിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.തുടർന്ന് ഇവർ കവർച്ച നടത്തുന്നതിനിടെ സാജു തടയാൻ ശ്രമിച്ചു. ഇതോടെ സാജുവിനു നേരെ സംഘം നിറയൊഴിക്കുകയായിരുന്നു. സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്ററായിരുന്നു സാജു സാമുവേൽ.

മുംബയിൽ ജോലി ചെയ്യുന്ന സജു ഓഡിറ്റിംഗിന്റെ ഭാഗമായി നാസിക്കിലെ ശാഖയിലെത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. നാസിക്കിലെ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മുംബയിലെത്തിച്ച് എംബാം ചെയ്ത ശേഷം നാളെ നാട്ടിലെത്തിക്കും. ബാങ്കിൽ സിസ്റ്റം അഡ്‌മിനിസ്ട്രേറ്ററായിരുന്നു സജു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഉടൻ പിടികൂടുമെന്നും  ലക്ഷ്മികാന്ത് പട്ടീൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP