Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാടക നിരക്ക് കുതിച്ചുയർന്നതോടെ വെല്ലിങ്ടൺ ചിലവേറിയ നഗരമായി മാറുന്നു; മുൻവർഷത്തെ അപേക്ഷിച്ച് വാടക 5.8ശതമാനം വർദ്ധിച്ചതോടെ വിദ്യാർത്ഥികളും ആശങ്കയിൽ

വാടക നിരക്ക് കുതിച്ചുയർന്നതോടെ വെല്ലിങ്ടൺ ചിലവേറിയ നഗരമായി മാറുന്നു; മുൻവർഷത്തെ അപേക്ഷിച്ച് വാടക 5.8ശതമാനം വർദ്ധിച്ചതോടെ വിദ്യാർത്ഥികളും ആശങ്കയിൽ

വാടക നിരക്ക് കുതിച്ചുയർന്നതോടെ വെല്ലിങ്ടൺ ചിലവേറിയ നഗരമായി മാറുന്നതായി റിപ്പോർട്ട്. ഇതോടെ വിദ്യാർത്ഥികൾ ആശങ്കയിലായിരിക്കുകയാണ്. മുൻവർഷത്തേതിനെ അപേക്ഷിച്ച് വാടക നിരക്കിൽ 5.8 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെഡ് മീ പുറത്ത് വിട്ട സർവ്വെയിലാണ് ഇക്കാര്യം ഉള്ളത്.

വാടക നിരക്ക് കൂടിയതോടെ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന വിദേശികളായ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളാണ് വെട്ടിലായിരിക്കുന്നത്. പഠനത്തിനായി എത്തിയ വിദ്യാർത്ഥികളുടെ ജീവിതച്ചെലവ് ഇതോടെ വർദ്ധിച്ചിരിക്കുകയാണ്.

മാത്രമല്ല വെല്ലിങ്ടൺ പ്രദേശത്ത് വീടുകൾ ആവശ്യക്കാര് ഏറെയുള്ളതും നിരക്ക് വർദ്ധനവിന് കാരണമായിട്ടുണ്ട്. വെല്ലിങ്ടണിലെ ശരാശരി വീക്ക് ലി വാടക 565 ഡോളറാണ്. ഇത് ഓക് ലന്റിനെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്. മറ്റ് സ്ഥലങ്ങളായ ബേ ഓഫ് പ്ലെന്റിയിൽ 9.1 ശതമാനം ഉയർന്ന് 480 ഡോളറും, സൗത്ത് ലാന്റിൽ 295 ഡോളറും. ആണ് വാടക നിരക്കുള്ളത്. ഇവയൊക്കെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്ക് ഉള്ളത് വെല്ലിങ്ടണിൽ ത്‌ന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP