Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസികളിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവരുടെ വിസ പുതുക്കില്ല

പ്രവാസികളിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവരുടെ വിസ പുതുക്കില്ല

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: പ്രവാസികളിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവരുടേതും സെക്കന്ററി വിദ്യാഭ്യാസമോ അതിൽ കുറവോ യോഗ്യതയുള്ളവരുടെയും തൊഴിൽ വിസ പുതുക്കില്ലെന്ന് കുവൈത്ത്.

60 വയസ് കഴിഞ്ഞ, കുറഞ്ഞ വിദ്യാഭ്യാസ യോഗതയുള്ള 83,000ൽ അധികം പ്രവാസികൾ കുവൈത്തിലുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. വീടുകളിൽ ജോലി ചെയ്യുന്ന 1,49,000 പ്രവാസി സ്ത്രീകളുണ്ട്. എന്നാൽ ഇവരിൽ എല്ലാവരും ഈ പ്രായപരിധി കഴിഞ്ഞവരല്ല. വീടുകളിൽ ജോലി ചെയ്യുന്നതിനാൽ ഇക്കൂട്ടർ നേരിട്ട് രാജ്യത്തെ തൊഴിൽ വിപണിയുമായി ബന്ധപ്പെടുന്നതുമില്ല. അതേസമയം പുതിയ തീരുമാനം നടപ്പാകുന്നതോടെ തങ്ങളുടെ മാതാപിതാക്കളെ അടക്കം നാട്ടിലേക്ക് അയക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നിരവധി പ്രവാസികൾ.

പബ്ലിക് അതോരിറ്റി ഫോർ മാൻപവറാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇവർക്ക് വിസ മാറുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പുതിയ തീരുമാനം 2021ൽ പ്രാബല്യത്തിൽ വരുമ്പോൾ ഈ വിഭാഗത്തിൽപെടുന്നവർ രാജ്യം വിടണമെന്നാണ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP