Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടൂറിസ്റ്റ് വിസക്കാർക്ക് വേവലാതി വേണ്ടാ..; ഖത്തറിലെത്തിയ ടൂറിസ്റ്റുകൾക്ക് വിസ പുതുക്കാതെ രാജ്യത്ത് തുടരാം; പിഴയും നൽകേണ്ടെന്ന് സർക്കാർ

ടൂറിസ്റ്റ് വിസക്കാർക്ക് വേവലാതി വേണ്ടാ..; ഖത്തറിലെത്തിയ ടൂറിസ്റ്റുകൾക്ക് വിസ പുതുക്കാതെ രാജ്യത്ത് തുടരാം; പിഴയും നൽകേണ്ടെന്ന് സർക്കാർ

സ്വന്തം ലേഖകൻ

ഖത്തർ: ടൂറിസ്റ്റ് വിസയിൽ ഖത്തറിലെത്തിയവർക്ക് വിസ പുതുക്കാതെ ഖത്തറിൽ തുടരാൻ അനുമതി. സ്വന്തം രാജ്യങ്ങളിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതു വരെ ഇവർക്ക് ഖത്തറിൽ താമസിക്കാനാകും. അതുവരെയുള്ള കാലയളവിൽ പിഴയൊടുക്കാതെ തന്നെ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുകയും ചെയ്യും. ഈ സമയത്ത് രാജ്യം വിടുന്നതിന് ഗ്രേസ് പിരീഡ് അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. അതിനാൽ തന്നെ, ഖത്തറിൽ സന്ദർശക വിസയിലെത്തി കുടുങ്ങിയവർക്ക് ആശ്വാസമാകുന്നതാണ് പുതിയ നടപടി.

ഓൺ അറൈവൽ, ടൂറിസ്റ്റ്, വിസിറ്റ് വിസകളിൽ ഖത്തറിൽ എത്തിയവർക്ക് വിസാ കാലാവധി നീട്ടാതെ തന്നെ ഖത്തറിൽ തുടരാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞവർ പിഴ ഒടുക്കേണ്ടതില്ല. കൊറോണ വ്യാപനം മൂലം വിവിധ രാജ്യങ്ങൾ വിമാന സർവീസ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

നേരത്തേ കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ ഖത്തർ ഒരു മാസത്തേക്ക് പുതുക്കി നൽകിയിരുന്നു. അതിന്റെ കാലാവധി അടുത്ത ദിവസം അവസാനിക്കാനിരിക്കേയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനം അറിയിച്ചത്. മറ്റ് വിസകൾ ഖത്തർ ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റിലും മെത്രാഷ് 2ലും ഏപ്രിൽ 22 മുതൽ പുതുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലോ 109 എന്ന നമ്പറിലോ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP