Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇലക്ട്രിക് വാഹനം വാങ്ങിയാൽ എണ്ണചെലവ് മാത്രമല്ല; വേറെയുമുണ്ട് ലാഭം; പാർക്കിങ് ഫീസും അടയ്‌ക്കേണ്ടാ; ദുബായിലെ പുതിയ മാറ്റം ഇങ്ങനെ

ഇലക്ട്രിക് വാഹനം വാങ്ങിയാൽ എണ്ണചെലവ് മാത്രമല്ല; വേറെയുമുണ്ട് ലാഭം; പാർക്കിങ് ഫീസും അടയ്‌ക്കേണ്ടാ; ദുബായിലെ പുതിയ മാറ്റം ഇങ്ങനെ

സ്വന്തം ലേഖകൻ

ദുബായ്: വാഹനം വാങ്ങിക്കഴിഞ്ഞാൽ കുത്തനെ കൂടുന്ന പെട്രോൾ ഡീസൽ വിലവർദ്ധനവ് കണ്ടു കണ്ണു തള്ളുന്നവർക്ക് ആശ്വാസമായാണ് ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലെത്തിയത്. ഇപ്പോഴിതാ, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയാൽ കൂടുതൽ ഇളവുകൾ നൽകുവാൻ തയ്യാറായിരിക്കുകയാണ് ദുബായ് ആർ.ടിഒ. ഇനി മുതൽ ദുബായിൽ രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് അടക്കേണ്ടതില്ല.

അടുത്ത രണ്ടു വർഷത്തേക്കാണ് പാർക്കിങ് ഫീസിൽ ഇളവു ലഭിക്കുകയെന്ന് ആർ.ടി.എ അറിയിച്ചു. പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ആർ.ടി.എ പുതിയ ഓഫർ പുറത്തിറക്കിയിരിക്കുന്നത്.

ഇതിനായി വാഹന ഉടമകൾ ആർ.ടി.എയെ സമീപിക്കേണ്ടതില്ല. ദുബൈയിൽ രജിസ്റ്റർ ചെയ്ത എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ഓട്ടോമാറ്റിക് ആയി ഇളവ് ലഭിക്കും. കഴിഞ്ഞ ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ ഇളവ് ലഭിക്കുമെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ മൈത ബിൻ അദയ് പറഞ്ഞു. മറ്റു എമിറേറ്റുകളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ദുബായിലെത്തിയാൽ പാർക്കിങ് ഫീസ് നൽകേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP