Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ സ്‌കൂൾ കുട്ടികളുടെ പഠനം മുടങ്ങരുത്; വിവേചനം അവസാനിപ്പിക്കുക; ജീവനക്കാരുടെ വേതനം മുഴുവനായും നൽകുക - യു പി പി

ഇന്ത്യൻ സ്‌കൂൾ കുട്ടികളുടെ പഠനം മുടങ്ങരുത്; വിവേചനം അവസാനിപ്പിക്കുക; ജീവനക്കാരുടെ വേതനം മുഴുവനായും നൽകുക - യു പി പി

സ്വന്തം ലേഖകൻ

കോവിഡ് മഹാമാരിയുടെ പ്രത്യാഘാതം മറ്റെല്ലാ മേഖലകളിലും എന്ന പോലെ സ്‌കൂളിനെയും ബാധിച്ചിട്ടുണ്ടാവാം. ഉപയോഗിക്കാത്ത കറന്റിനും ലൈബ്രറിക്കും ഉൾപ്പെടെയുള്ള ഫീസുകൾ ഒഴിവാക്കി ട്യൂഷൻ ഫീ മാത്രമായി ഈ പ്രതിസന്ധിസമയത്ത് രക്ഷിതാക്കളിൽ നിന്ന് വാങ്ങിയാൽ മതിയെന്ന് ഞങ്ങൾ ആവശ്യപെട്ടിരുന്നതാണ്. അതിനു പകരം മുഴുവൻ ഫീസും വാങ്ങിക്കുവാനാണ് ശ്രമിച്ചത്. ട്രാൻസ്‌പോർട് ഫീസുവരെ നിർത്തലാക്കുവാൻ യു പി പിക്ക് ആവശ്യപ്പെടേണ്ടിവന്നു എന്നതാണ് വസ്തുത.

കമ്മ്യൂണിറ്റി സ്‌കൂൾ എന്ന രീതിയിൽ സഹകരിക്കുവാൻ കഴിവും മനസ്സും ഉള്ള നിരവധി രക്ഷിതാക്കൾ ഇന്ത്യൻ സ്‌കൂളിന്റെ മുതൽ കൂട്ടായുണ്ട്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ അങ്ങിനെയുള്ള രക്ഷിതാക്കളുടെ സഹായം അഭ്യര്ഥിക്കുന്നതിനു പകരം രാഷ്ട്രീയപ്രേരിതമായി കൂടെ നിൽക്കുന്ന കുറെ ആളുകളെ ഉൾപ്പെടുത്തി ഒരു കമ്മറ്റിയുണ്ടാക്കി അവർക്കിഷ്ടപെട്ട രക്ഷിതാക്കൾക്ക് ഫീസിളവ് നൽകുവാനും അവരെവെച്ച് അടുത്ത ഇലക്ഷൻ വിജയിപ്പിച്ചെടുക്കാം എന്നും മാത്രമാണ് ഈ ഭരണസമിതി ചിന്തിച്ചതും പ്രവർത്തിച്ചതും. അർഹരായ നിരവധി രക്ഷിതാക്കൾക്കിപ്പോഴും ഫീസിളവ് ലഭിച്ചിട്ടില്ല. എന്നാൽ രാഷ്ട്രീയപരമായി കൂടെ നിൽക്കുന്ന പലർക്കും അർഹത ഇല്ലാഞ്ഞിട്ടും ഫീസിളവ് നൽകുകയാണ്.

സ്‌കൂൾ ഭരണസമിതിയെ വിമർശിക്കാൻ സാധ്യതയുള്ള ചില പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഫീസിളവ് നൽകുകയും ചെയ്തിരിക്കുന്നു. ഇതല്ല ഈ മഹാമാരിയുടെ കാലത്തു ചെയ്യേണ്ടിയിരുന്നത്. സർക്കുലർ അയച്ചോ ഇ മെയിൽ അയച്ചോ സോഷ്യൽ മീഡിയ വഴിയോ താല്പര്യമുള്ള മുഴുകിവന് രക്ഷതിക്കളെയും വിളിച്ചുചേർത്തിരുന്നുവെങ്കിൽ ഇന്ന് ഇത്യൻ സ്‌കൂളിന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു.

കോവിഡ് വ്യാപനം മൂലം പ്രയാസങ്ങൾ അനുഭവിക്കാത്തവരായി ആരും ഇല്ല. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് രക്ഷിതാക്കൾക്ക് മക്കളെ കുറിച്ചോർത്തുള്ള വ്യാകുലതകൾ. കൃത്യമായി പഠിക്കുവാൻ കഴിയാത്തതിനാൽ അവർക്കുള്ള പ്രയാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഓൺലൈൻ ക്‌ളാസുകൾ കൊണ്ട് തൃപ്തിപ്പെടാൻ നിര്ബന്ധിക്കപ്പെടുകയാണ് എല്ലാവരും. പല കുട്ടികളും ആ സൗകര്യത്തെ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതിൽ അത്യധികം വിഷമിക്കുന്ന രക്ഷിതാക്കളും ഉണ്ട്. ഇപ്പോൾ വെക്കേഷൻ കഴിഞ്ഞു ക്‌ളാസുകൾ ആരംഭിച്ചു. പക്ഷെ ഇന്ത്യൻ സ്‌കൂളിലെ പല കുട്ടികൾക്കും ഓൺലൈൻ ക്‌ളാസുകൾ ലഭ്യമാവുന്നില്ല. കടുത്ത പ്രയാസം മൂലം ചുരുങ്ങിയ ഫീസ് കുടിശ്ശികയുള്ളവരെ പോലും ഓൺലൈൻ ക്‌ളാസുകളിൽ നിന്നും തടഞ്ഞുനിർത്തിയിരിക്കുകയാണ്. അവർക്കു വേണ്ട നോട്‌സുകൾ സൈറ്റിൽ നിന്നെടുക്കുവാനുള്ള അനുമതിയും നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞ 15 വർഷമായി കൃത്യമായി ഫീസടക്കുകയും ഇപ്പോൾ ശമ്പളം കിട്ടാൻ പ്രയാസപ്പെടുന്നതിനാൽ 30 ദിനാർ മാത്രം കുടിശ്ശികയുണ്ടാക്കിയ ഒരു രക്ഷിതാവിന്റെ വേദന ഞങ്ങൾ നേരിട്ടറിഞ്ഞതാണ്. എത്ര ചെറിയ സംഖ്യ ആയാലും അവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസം നിഷേധിക്കുന്നതിന് മുൻപ് അവരുടെ മുൻകാല റെക്കോർഡ് കൂടി ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഇത്തരത്തിൽ ചെറിയ കുടിശ്ശിക പോലും ബാക്കിയുള്ളവരെ മാറ്റിനിർത്തുമ്പോഴാണ് വലിയ സംഖ്യകൾ കുടിശ്ശികയുള്ള പലർക്കും രാഷ്ട്രീയപ്രേരിതമായി അനുമതി നൽകുന്നത്. ഇതാണ് നിർത്തലാക്കേണ്ടത്. സ്‌കൂൾ ഒരു നിയമംഉണ്ടാക്കിയാൽ അതെല്ലാ രക്ഷിതാക്കൾക്കും ഒരു പോലെയായിരിക്കണം. പക്ഷപാതം കാണിക്കുവാൻ ഒരു തരത്തിലും പാടുള്ളതല്ല. ഇപ്പോൾ ക്ലാസ്സുകൾ നിഷേധിച്ച കുട്ടികളുടെ രക്ഷിതാകകളുടെയും ഫീസിളവ് ലഭിക്കുന്ന രക്ഷിതാക്കളുടെ ലിസ്റ്റും പരിശോദിച്ചാൽ ഈ ക്രൂരത മനസ്സിലാക്കുവാൻ കഴിയും.

കഴിഞ്ഞ നാല് വർഷമായി അദ്ദ്യാപകരടക്കമുള്ള ജീവനക്കാർക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നില്ല. ഈ കാലമത്രയും കുട്ടികൾ ഫീസ് അടക്കാറില്ലേ? ട്രാൻസ്‌പോർട് ഫീ വേറെ തന്നെ ഈടാക്കാകുന്നുണ്ട് . 12 ദിനാർ വെച്ച് ഒരു കുട്ടിയുടെ കയ്യിൽ നിന്നും വാണ്ടുന്നത് തന്നെ ധാരാളമാണ് ട്രാസ്‌പോർട്ട് കമ്പനികൾക്ക് നൽകാൻ. ശമ്പളം 25 ശതമാനം വരെ കുറച്ചാണ് നൽകുന്നത്. പ്രിന്‌സിപ്പാളുടെ സർക്കുലർ പ്രകാരം 7000 കുട്ടികൾ ഫീസടക്കുന്നില്ല. 1500 കുട്ടികൾക്ക് ഫീസിളവ് നൽകുന്നുവെന്നും പറയുന്നു. അങ്ങിനെയെങ്കിൽ 8500 കുട്ടികൾ സ്‌കൂളിൽ ഫീസടക്കുന്നില്ലേ? ഇത് ഭരണസമിതി വ്യക്തമാക്കേണ്ടതാണ്. ഇതൊരിക്കലും വിശ്വസനീയവും അല്ല. പ്രയാസപ്പെടുന്ന രക്ഷിതാക്കൾ ഫീസടക്കാതിരുന്ന സമയങ്ങളിലും മുൻകാലങ്ങളിൽ ഇന്ത്യൻ സ്‌കൂൾ സുഗമമായി മുന്നോട്ടു തന്നെ പോയിട്ടുണ്ട്. അത്തരം പ്രയാസപ്പെടുന്ന രക്ഷിതാക്കളെ അവരുടെ രാഷ്രീയവും മറ്റൊന്നും നോക്കാതെ കൂടെ നിർത്തിയാണ് യു പി പി 6 വർഷം ഇന്ത്യൻ സ്‌കൂൾ വിജയകരമായി മുന്നോട്ടു നയിച്ചത്.

സ്‌കൂൾ എല്ലാ വർഷങ്ങളിലും നടത്താറുള്ള ഫെയറിൽ നിന്നുള്ള വരുമാനം മാത്രം മതിയായിരുന്നു ഫീസിളവ് നൽകുവാനും അദ്ദ്യാപകരടക്കമുള്ള ജീവനക്കാർക്ക് വർഷാവർഷം ശമ്പള വർദ്ധനവ് നൽകുവാനും. അങ്ങിനെയായിരുന്നു സ്‌കൂളിൽ നടന്നുവന്നിരുന്നത്. മൂന്ന് പ്രാവശ്യമായി ഫീസും ട്രാൻപോർട് ഫീസും കൂടിയിട്ടും ഫെയറിൽ നിന്നും ചരിത്ര നേട്ടം കൈവരിച്ചുവെന്നു സർക്കുലർ മൂലം അറിയിച്ചിട്ടും അധികമായി ലഭിച്ച 5 ലക്ഷം ദിനാർ എങ്ങിനെ വകമാറ്റി ചിലവഴിച്ചു എന്ന് ഭരണസമിതി വ്യക്തമാക്കണം. മുൻ ഭരണസമിതി പണിതുയർത്തിയ 'റിഫ കാമ്പസ്' കാരണമാണ് ഇന്ന് സ്‌ക്കൂളിന്റെ പരിതാപകരമായ അവസ്ഥക്ക് കാരണമെന്ന് ഭരണം ലഭിച്ചു ആര് വർഷമായിട്ടും പറയുന്നത് ഇന്ത്യൻ സമൂഹത്തിനു തന്നെ നാണക്കേടാണ്. സുരക്ഷിതമല്ലാത്ത ഒരു വാടക കെട്ടിടത്തിൽ 1000 ൽ താഴെ കുട്ടികൾക്ക് മാത്രം പഠിച്ചിരുന്ന സമയത്താണ് ഇന്ന് 5000 ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന ഒരു ക്യാംപസ് ഉണ്ടാക്കിയത് വലിയ അപരാധമായി എന്ന് ഈ ഭരണസമിതിക്കല്ലാതെ മറ്റാർക്കും തോന്നില്ല. ഇന്ത്യൻ സ്‌കൂളിന് തിരിച്ചടക്കാൻ കഴിയുമെന്ന് പൂർണ്ണവിശ്വാസമുള്ളതുകൊണ്ടു തന്നെയാണ് ഇവിടുത്തെ ബാങ്കുകൾ ലോൺ അനുവദിച്ചത്. കാര്യപ്രാപ്തിയും ശേഷിയും ഉള്ള അമിത ചെലവ് ഒഴിവാക്കി സ്‌കൂളിന്റെ കാര്യത്തിനായി സമയം ചിലവഴിക്കുന്ന ഭരണസമിതിയായിരുന്നുവെങ്കിൽ റിഫ ക്യാമ്പസിന്റെ മുഴുവൻ ലോണും തീർന്ന് ഇതിനോടകം തന്നെ ഇന്ത്യൻ സ്‌കൂളിന് സ്വന്തമാകുമായിരുന്നു.

സ്‌കൂളുമായ് ബന്ധപ്പെട്ട എല്ലാ ജോലികളും കൂടെ നിൽക്കുന്ന പലർക്കുമായി വീതിച്ചുനൽകുകയാണ്. അത്തരം വീതിച്ചു നല്കലുകൾ എല്ലാം നിർത്തലാക്കി കൃത്യമായി മുന്നോട്ടു പോയാൽ ഇന്ത്യൻ സ്‌കൂൾ സുഗമമായി ഇനിയും മുന്നോട് പോകുവാൻ കഴിയും. ആ വിശ്വാസം ഉള്ളതുകൊണ്ട് തന്നെയാണ് ഭരണം ലഭിച്ചു ആദ്യത്തെ മൂന്ന് വർഷവും സാമ്പത്തിക പരാധീനതകൾ പറഞ്ഞവർ തന്നെ വീണ്ടും അധികാരത്തിനായി ശ്രമിച്ചതും ഇപ്പോഴും അടുത്ത ഇലക്ഷനായി തന്ത്രങ്ങൾ മെനയുന്നതും. അസത്യ പ്രചാരണങ്ങൾ നിർത്തി സ്‌ക്കൂളിനെ നേർവഴിക്കു കൊണ്ടുവരാനാണ് ഏതൊരു ഭരണസമിതിയും ശ്രമിക്കേണ്ടത് .

ഉത്തരവാദിത്വത്തോടെ വിജയകരമായി ആറ് വര്ഷം സ്‌കൂൾ ഭരിച്ച് റിഫ ക്യാംപസും ഡയമണ്ട് ജൂബിലി ബിൽഡിങ്ങും അടക്കം വലിയ സംഭാവനകൾ നൽകിയ രക്ഷിതാക്കളുടെ ഒരു കൂട്ടായ്മയാണ് യു പി പി. സ്‌കൂളിൽ നടക്കുന്ന അരുതായ്മകൾ ചൂണ്ടിക്കാണിക്കുക എന്നത് ക്രിയാത്മക പ്രതിപക്ഷമെന്ന നിലക്കുള്ള ഞങളുടെ ദൗത്യമാണ്. സ്‌കൂൾ ഭരണാധികാരികളെയും അവരുടെ കൊള്ളരുതായ്മകളുമാണ് ഞങ്ങൾ പറയുന്നത്. അത് സ്‌കൂളിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്ന് വരുത്തിത്തീർക്കുന്നത് തികച്ചും അപലപനീയമാണ്. ഒരു ഭീഷണികൾക്കും വകവെക്കാതെ ഇനിയും രക്ഷിതാക്കളുടെ പക്ഷത്ത് നിന്ന് പ്രവർത്തിക്കും എന്നും യു പി പി ഭാരവാഹികളായ എബ്രഹാം ജോൺ, റഫീക്ക് അബ്ദുള്ള, ഫ്രാന്‌സിസ് കൈതാരത്ത്, ചന്ദ്രബോസ് , അനിൽ യു കെ, ശ്രീധർ തേറമ്പിൽ, മോനി ഒടിക്കണ്ടത്തിൽ, ഫൈസൽ എഫ് എം, ജ്യോതിഷ് പണിക്കർ, ബിജു ജോർജ്, ദീപക് മേനോൻ, ജമാൽ കുറ്റികാട്ടിൽ എന്നിവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP