Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിന്റെ കൊറോണ പ്രതിരോധ നടപടികളെ പുകഴ്‌ത്തി യു എൻ; കൊറോണ വൈറസിനെ നേരിടുന്നതിന് ഖത്തർ പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് വിദേശകാര്യ മന്ത്രി അൽ ഖാത്തർ

ഖത്തറിന്റെ കൊറോണ പ്രതിരോധ നടപടികളെ പുകഴ്‌ത്തി യു എൻ; കൊറോണ വൈറസിനെ നേരിടുന്നതിന് ഖത്തർ പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് വിദേശകാര്യ മന്ത്രി അൽ ഖാത്തർ

സ്വന്തം ലേഖകൻ

ദോഹ: ത്തറിന്റെ കൊറോണ പ്രതിരോധ നടപടികളെ യുഎൻ പ്രകീർത്തിച്ചു. രാജ്യത്തുള്ള മുഴുവൻ ജനങ്ങൾക്കും വിവേചനമില്ലാതെ സൗജന്യ വൈദ്യപരിശോധനയും ഉന്നത നിലവാരത്തിലുള്ള ചികിൽസയും നൽകുന്ന ഖത്തറിന്റെ നിലപാടിനെയും യുഎൻ പ്രതിനിധികൾ അഭിനന്ദിച്ചു.

സുപ്രിം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്മെന്റ് ഔദ്യോഗിക വക്താവും സഹ വിദേശകാര്യ മന്ത്രിയുമായ ലുലുവ ബിന്ത് ഷാഷിദ് ബിൻ മുഹമ്മദ് അൽ ഖാത്തർ വിവിധ യുഎൻ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്‌ച്ചയിലാണ് അവർ ഖത്തറിനെ അഭിനന്ദിച്ചത്.

രോഗപ്രതിരോധത്തിന് ഖത്തർ ദേശീയ തലത്തിൽ സ്വീകരിച്ച നടപടികളെ അവർ പ്രകീർത്തിച്ചു. സഹോദര രാജ്യങ്ങളിൽ വൈദ്യസഹായമെത്തിക്കുകയും ആളുകളെ അവരുടെ രാജ്യങ്ങളിലെത്തിക്കുകയും ചെയ്യുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഖത്തർ നടത്തുന്ന ഇടപെടലുകളെയും അവർ പ്രശംസിച്ചു.കൊറോണ വൈറസിനെ നേരിടുന്നതിന് ഖത്തർ പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും നടത്തുന്ന ശ്രമങ്ങൾ അൽ ഖാത്തർ വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP