Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകൾ അടച്ചുപൂട്ടി ട്വിറ്റർ

ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകൾ അടച്ചുപൂട്ടി ട്വിറ്റർ

പി പി ചെറിയാൻ

മ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയ്ക്ക് അനുകൂലമായി വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകൾ അടച്ചുപൂട്ടി ട്വിറ്റർ. വ്യാഴാഴ്ച ട്വിറ്റർ തന്നെയാണ് ഈ വിവരം അറിയച്ചത്.

ഹോങ്കോംഗ് പ്രതിഷേധത്തെക്കുറിച്ചും കോവിഡ് -19നെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ അവതരിപ്പിച്ചുവെന്നാണ് അക്കൗണ്ടുകൾ അവലോകനം ചെയ്ത ട്വിറ്ററിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയ്ക്ക് അനുകൂലമായ വിവരണങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പോളിസി ലംഘിച്ചതിന് നീക്കം ചെയ്തതായും കമ്പനി അറിയിച്ചു.

ചൈനയിൽ ഔദ്യോഗികമായി നിരോധിച്ച ആപ്പാണ് ട്വിറ്റർ. വി.പി.എൻ ഉപയോഗിച്ച് പലരും ട്വിറ്റർ ഉപയോഗിക്കുന്നുണ്ട്.

ചൈനീസ് പ്രചാരണത്തിന്റെ ലക്ഷ്യങ്ങളിൽ വിദേശ ചൈനക്കാരും ''പാർട്ടി-ഭരണകൂടത്തിന്റെ സ്വാധീനം വർധിപ്പിക്കുന്നതിനുവേണ്ടി ചൈനീസ് പ്രചാരണം നടത്താനുള്ള ശ്രമം നടത്തുന്നതായും പറയുന്നു. പ്രധാനമായും ചൈനീസ് ഭാഷകളിലാണ് അക്കൗണ്ടുകൾ ട്വീറ്റ് ചെയ്തതെന്ന് ട്വിറ്റർ പറഞ്ഞു.

ബീജിങിന് അനുകൂലമായ ഉള്ളടക്കം ട്വീറ്റ് ചെയ്ത 23750 അക്കൗണ്ടുകളും അത് റീട്വീറ്റ് ചെയ്ത് പ്രചരിപ്പിച്ച 150000 അക്കൗണ്ടുകളും പൂട്ടിച്ചതായി ട്വിറ്റർ പറഞ്ഞു.

ട്വിറ്റർ എടുക്കുന്ന ആദ്യ നടപടിയല്ല ഇത്. 2019 ഓഗസ്റ്റിൽ, മെയിൻ ലാന്റ് ചൈനയിൽ പ്രവർത്തിക്കുന്നതായി കരുതപ്പെടുന്ന ആയിരത്തിൽ താഴെ അക്കൗണ്ടുകൾ കമ്പനി നീക്കംചെയ്തിരുന്നു. 'ഹോങ്കോങ്ങിൽ രാഷ്ട്രീയ ഭിന്നത വിതയ്ക്കാൻ മനപ്പൂർവ്വം ശ്രമിച്ചതിനായിരുന്നു ഇത്. റഷ്യയുമായും തുർക്കിയുമായും ബന്ധപ്പെട്ട അക്കൗണ്ടുകൾ അടച്ചുപൂട്ടിയതായും കമ്പനി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP