Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുംബെ ഹോസ്പിറ്റാലിറ്റി ഡിവിഷനും സുൽത്താൻ സാദ് സീഡ് അൽ ഖഹ്താനി ട്രേഡിങ് കമ്പനിയുമായി സഹകരിച്ച് ബ്ലെൻഡ് സ് & ബ്രൂസ് കോഫി ഷോപ്പുകൾ സൗദി അറേബ്യയിൽ ആരംഭിക്കുന്നതിന് ധാരണയായി

തുംബെ ഹോസ്പിറ്റാലിറ്റി ഡിവിഷനും സുൽത്താൻ സാദ് സീഡ് അൽ ഖഹ്താനി ട്രേഡിങ് കമ്പനിയുമായി സഹകരിച്ച് ബ്ലെൻഡ് സ് & ബ്രൂസ് കോഫി ഷോപ്പുകൾ സൗദി അറേബ്യയിൽ ആരംഭിക്കുന്നതിന് ധാരണയായി

സ്വന്തം ലേഖകൻ

അജ്മാൻ : തുംബെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ യു.എ.ഇ - ൽ ആരംഭിച്ച ബ്ലെൻഡ് സ് & ബ്രൂസ് കോഫി ഷോപ്പുകൾ സൗദി അറേബ്യയിൽ ആരംഭിക്കുന്നതിന് സുൽത്താൻ സാദ് സീഡ് അൽ ഖഹ്താനി ട്രേഡിങ് കമ്പനിയുമായി ധാരണയായി. തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് ഡോ. തുംബെ മൊയ്തീൻ, സുൽത്താൻ സാദ് സീഡ് അൽ ഖഹ്താനി ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടർ അൽത്താഫ് ഹുസൈൻ എന്നിവരാണ് ധാരണാ കരാറിൽ ഒപ്പിട്ടത്.

ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് മികവുറ്റ സേവനവും പ്രീമിയം സവിശേഷതകളും ബ്ലെൻഡ്‌സ് & ബ്രൂസ് കോഫി ശൃംഖല പ്രദാനം ചെയ്യുന്നു. വൈവിധ്യമാർന്ന പാനീയങ്ങളും പ്രാദേശികവും അന്തർദ്ദേശീയവുമായ അഭിരുചികൾ ഉള്ള ഹ്രസ്വ-ഭക്ഷണങ്ങളുടെ ശേഖരവും, പാനീയങ്ങൾ, കുക്കികൾ, കേക്കുകൾ,പഞ്ചസാര രഹിത പലഹാരങ്ങളും കോഫി ഷോപ്പിൽ ലഭ്യമാണ്.

സൗദി അറേബ്യയിൽ ആരംഭിക്കുന്ന ബ്ലെൻഡ് സ് & ബ്രൂസ് കോഫി ഷോപ്പുകൾ, ബ്ലെൻഡ്‌സ് & ബ്രൂസ് കോഫി ഷോപ്പിന്റെ വളർച്ചയിലും വികാസത്തിലും ഒരു പുതിയ നാഴികക്കല്ലാണെന്ന് തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്ദീൻ പറഞ്ഞു.

ബ്ലെൻഡ്‌സ്, ബ്രൂസ് കോഫി ഷോപ്പ് പ്രീമിയം ബ്രാൻഡും, സൗദി അറേബ്യയ്ക്ക് അനുയോജ്യമായ മെനുവും ആകർഷണീയമാണ് . സൗദി അറേബ്യയിൽ ആരംഭിക്കുന്ന ബ്ലെൻഡ് സ് & ബ്രൂസ് കോഫി ഷോപ്പുകൾ ഉയർന്ന നിലവാരമുള്ള ബ്രാൻഡ് വികസിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സുൽത്താൻ സാദ് സീഡ് അൽ ഖഹ്താനി ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടർ അൽത്താഫ് ഹുസൈൻ പറഞ്ഞു.

ആകർഷണീയമായ രൂപകൽപ്പന, പുതിയ സാങ്കേതികവിദ്യ, മികവുറ്റ സേവനം എല്ലാം ചേർന്ന് തയ്യാറാക്കുന്ന ''ബ്ലെൻഡ്‌സ് & ബ്രൂസ് കോഫി ഷോപ്പുകൾ, സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്ക് രുചികരമായ കോഫി അനുഭവം പ്രദാനം ചെയ്യുമെന്ന് തുംബെ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷൻ ഡയറക്ടർ ഫർഹാദ് സി പറഞ്ഞു.

യു.എ.ഇ - ലെ വിവിധ എമിറേറ്റുകളിലെ പ്രധാന ഷോപ്പിങ് മാളുകൾ, ഓഫീസുകൾ, സർവ്വകലാശാലകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, ഹെൽത്ത് ക്ലബ്ബുകൾ തുടങ്ങിയവയിൽ ''ബ്ലെൻഡ്‌സ് & ബ്രൂസ് കോഫി ഷോപ്പുകൾ' പ്രവർത്തിക്കുന്നു. ഉയർന്ന നിലയിലുള്ള ഉപഭോക്താക്കളെ പരിപാലിക്കുന്ന എലൈറ്റ് ഔട്ട് ലൈറ്റുകളും ഉണ്ട്.

ഇന്ത്യയിൽ ഹൈദരാബാദിലും ''ബ്ലെൻഡ്‌സ് & ബ്രൂസ് കോഫി ഷോപ്പുകൾ' പ്രവർത്തിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP