Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാൻസ് മ്യൂസിക് ഫെസ്റ്റിവലുകൾക്ക് നിബന്ധനകൾ; ന്യൂസൗത്ത് വെയിൽസിൽ നടപ്പാക്കാനൊരുങ്ങുന്ന നിയമത്തിനെതിരെ തെരുവിലിറങ്ങിയത് ആയിരക്കണക്കിന് സംഗീത പ്രേമികൾ; സിഡ്‌നി ഹൈഡ് പാർക്കിൽ പ്രതിഷേധത്തിൽ നിയമം പരിഷ്‌കരിക്കാനാവശ്യം

ഡാൻസ് മ്യൂസിക് ഫെസ്റ്റിവലുകൾക്ക് നിബന്ധനകൾ; ന്യൂസൗത്ത് വെയിൽസിൽ നടപ്പാക്കാനൊരുങ്ങുന്ന നിയമത്തിനെതിരെ തെരുവിലിറങ്ങിയത് ആയിരക്കണക്കിന് സംഗീത പ്രേമികൾ; സിഡ്‌നി ഹൈഡ് പാർക്കിൽ പ്രതിഷേധത്തിൽ നിയമം പരിഷ്‌കരിക്കാനാവശ്യം

ന്യൂസൗത്ത് വെയിൽസ് നടപ്പിലാക്കാനൊരുങ്ങുന്ന മ്യൂസിഫ് ഫെസ്റ്റിവൽ നിബന്ധനകൾ പിൻവലിക്കാനാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ലൈവ് മ്യൂസിക് പരിപാടികളെ കൊല്ലേരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്ലേക്കാർഡ് പിടിച്ച് യുവജനങ്ങളാണ് ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയത്.

സിഡ്‌നി ഹൈഡ് പാർക്കിലാണ് പ്രതിഷേധ റാലി നടന്നത്. സംഗീതഞ്ജരും ആരാധകരും സംഘടനകളും പ്രകടനത്തിൽ പങ്കാളികളായി. ഈ വരുന്ന മാർച്ച് 1 മുതൽ ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നവർക്ക് പ്രത്യേക ലൈസൻസ് നേടിയിരിക്കണമെന്ന് അധികൃതർ അറിയിച്ചിരുന്നു.കഴിഞ്ഞവർഷം മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

പരിപാടി സംഘടിപ്പിക്കുന്നതിന് മുമ്പായി ന്യൂസൗത്ത് വെയ്ൽസിലെ ആരോഗ്യ വിഭാഗം, പൊലീസ്, ആംബുലൻസ്, ലിക്വര് ആൻഡ് ഗാമിങ് തുടങ്ങിയ വിഭാഗങ്ങളോട് അനുമതി തേടിയിരിക്കണം.മാത്രല്ല പബ്ബുകളും, ക്ലബുകളും പരിപാടി സംഘടിപ്പിക്കുന്നതിന് മുമ്പായി മിനിമം സുരക്ഷ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP