Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 634; മൂന്ന് പേർ രോഗമുക്തി നേടി; 44 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 634;   മൂന്ന് പേർ രോഗമുക്തി നേടി; 44 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

സ്വന്തം ലേഖകൻ

ദോഹ:ഇതുവരെ ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 634 ആയി. 44 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .മൂന്ന് പേർ രോഗമുക്തിയായി.രോഗം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ തിരിച്ചെത്തിയ ആളുകളുമായി ബന്ധമുള്ളവരാണ് രോഗം ബാധിച്ച ചിലർ.

മറ്റുള്ളവർ മുമ്പ് രോഗബാധിതരായ ആളുകളുമായി സമ്പർക്കം പുലർത്തിയവരാണ്. അതേസമയം, കോവിഡ് 19നെ തുടർന്ന് ബംഗ്ലാദേശി സ്വദേശി മരിച്ചതിൽ ഖത്തറിലെ ബംഗ്ലാദേശി അംബാസഡർ അശുദ് അഹമ്മദിനെ ഖത്തർ അനുശോചനം അറിയിച്ചു. വിദേശകാര്യ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറാണ് അനുശോചനം അറിയിച്ചത്. ഖത്തറിൽ പ്രവാസിയായ 57കാരനായ ബംഗ്ലാദേശിക്ക് ഈ മാസം 16നാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നിരവധി അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹം ശനിയാഴ്ചയാണ് മരിച്ചത്.

ഖത്തറിലുള്ള മുഴുവൻ പേർക്കും ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സുരക്ഷാ മാർഗ്ഗങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിൻറയും ദുരന്ത നിവാരണ സുപ്രിം കമ്മിറ്റിയുടേയും വക്താവ് കൂടിയാണ് ലുൽവ പറഞ്ഞു. ഖത്തറിലേയും ലോകത്തിലേയും കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അവസ്ഥകൾ അവർ വിശകലനം ചെയ്തു. ബംഗ്ലാദേശികൾ ഉൾപ്പെടെ ഖത്തറിലുള്ള എല്ലാവർക്കും മികച്ച സുരക്ഷ നൽകാൻ ഖത്തർ കാണിക്കുന്ന ശ്രദ്ധയെ എടുത്തുപറഞ്ഞ അംബാസഡർ ബംഗ്ലാദേശ് സർക്കാറിന്റെ കടപ്പാടും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP