Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ പ്രധാന ബ്യൂട്ടി ഷോപ്പായ ആയൽ ബ്യൂട്ടിക്ക് അടച്ച് പൂട്ടിയ നിലയിൽ; പണം അടച്ച വധു വരന്മാർക്ക് പണം നഷ്ടമായ ഞെട്ടലിൽ; കമ്പനിക്കെതിരെ പരാതികൾ നിരവധിയെന്ന് കൺസ്യൂമർ അസോസിയേഷൻ

രാജ്യത്തെ പ്രധാന ബ്യൂട്ടി ഷോപ്പായ ആയൽ ബ്യൂട്ടിക്ക് അടച്ച് പൂട്ടിയ നിലയിൽ; പണം അടച്ച വധു വരന്മാർക്ക് പണം നഷ്ടമായ ഞെട്ടലിൽ; കമ്പനിക്കെതിരെ പരാതികൾ നിരവധിയെന്ന് കൺസ്യൂമർ അസോസിയേഷൻ

രാജ്യത്തെ പ്രധാന ബ്രൈഡൽ ഏജൻസികളിലൊന്നായ ആയൽ ബ്രൈഡൽ അടച്ച് പൂട്ടിയനിലയിൽ കണ്ടെത്തി. കമ്പനിയുടെ പെട്ടെന്നുള്ള അടച്ച് പൂട്ടൽമൂലം നിരവധി പേർക്ക് പണം നഷ്ടമായതായി കൺസ്യൂമർ അസോസിയേഷൻ അറിയിച്ചു. പണം നല്കി ബ്രൈഡൽ മേക്കപ്പിനായി ബുക്ക് ചെയ്തിരുന്ന വധൂവരന്മമാരാണ് പണം നഷ്ടമായത്.

അടച്ച് പൂട്ടലിന് മുമ്പും ഈ കമ്പനിയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കൺസ്യൂമർ അസോസിയേഷൻ അറിയിച്ചു. ഏകേദംശം 56770 ഡോളറോളം തുക തിരികെ നല്കാതെയാണ് കമ്പനി അടച്ചിരിക്കുന്നത്. മാത്രമല്ല ഉപഭോക്താക്കൾക്ക് അധികൃതരെ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല.

എന്നാൽ ആറ് മാസം മുമ്പ് ഫേസ്‌ബുക്ക് പോസ്റ്റിലുടെ കമ്പനി മാനേജ്മന്റെ് മാറുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സെപ്റ്റംബർ മുതൽ കമ്പനി ഫേസ്‌ബുക്ക് പേജും ആക്ടിവ് അല്ലെന്ന് കണ്ടെത്തി. പണം നഷ്ടമായവർ കമ്പനിക്കെതിരെ കേസ് നലകാനാണ് പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP