Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈം ഇ സ്‌കൂട്ടറുകൾ ഓക് ലന്റ് നിരത്തുകളിൽ നിന്ന് വിടപറയുന്നു; സുരക്ഷാ പ്രശനങ്ങളെ തുടർന്ന് ഇസ്‌കൂട്ടറുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ കൗൺസിൽ തീരുമാനം

ലൈം ഇ സ്‌കൂട്ടറുകൾ ഓക് ലന്റ് നിരത്തുകളിൽ നിന്ന് വിടപറയുന്നു; സുരക്ഷാ പ്രശനങ്ങളെ തുടർന്ന് ഇസ്‌കൂട്ടറുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ കൗൺസിൽ തീരുമാനം

ലൈം ഇസ്‌കൂട്ടറുകൾ ഓക് ലന്റ് നിരത്തുകളിൽ നിന്ന് താത്കാലികമായി വിടപറയുന്നു.സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവയുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചതെന്ന് ഓക് ലന്റ് കൗൺസിൽ അറിയിച്ചു. സ്‌കൂട്ടറുകൾ സുരക്ഷിതമാണെന്ന് കമ്പനിക്ക് തെളിയിക്കാൻ കഴിയാത്തതാണ് നിരോധനം ഏർപ്പെടുത്താൻ കാരണമെന്നും അധികൃതർ അറിയിച്ചു.

ഇ സ്‌കൂട്ടറുകൾ സുരക്ഷിതമല്ലെന്നും ഇവ മൂലം നിരവധി പേർക്ക് പരുക്കേറ്റിറ്റുണ്ടെന്നും നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തിങ്കളാഴ്‌ച്ച വരെയാണ് താത്കാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് കമ്പനി സുരക്ഷ ഉറപ്പാക്കുന്ന തെളിവുകൾ ഹാജരാക്കിയാൽ നിരോധനം പിൻവലിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP