Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാളെ മുതൽ കുവൈത്തിലെ ടാക്‌സികളിൽ മൂന്നു പേർക്കു യാത്ര ചെയ്യാം; പുതിയ നടപടി ഡ്രൈവർമാർക്കും കമ്പനികൾക്കും ആശ്വാസകരം

നാളെ മുതൽ കുവൈത്തിലെ ടാക്‌സികളിൽ മൂന്നു പേർക്കു യാത്ര ചെയ്യാം; പുതിയ നടപടി ഡ്രൈവർമാർക്കും കമ്പനികൾക്കും ആശ്വാസകരം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ വളരെ ബുദ്ധിമുട്ട് അനുഭവിച്ച ജനവിഭാഗമാണ് ടാക്‌സി ഡ്രൈവർമാർ. ലോക്ക്ഡൗണിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ സാധിക്കാതെയും യാത്രക്കാരെ കയറ്റാൻ സാധിക്കാതെയും ബുദ്ധിമുട്ടിയ ഡ്രൈവർമാർ വലിയ സാമ്പത്തിക പ്രതിസന്ധിയും ആണ് അനുഭവിച്ചിരുന്നത്. എന്നാൽ, കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നടപടി ഡ്രൈവർമാർക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ്.

ഇതനുസരിച്ച് നാളെ മുതൽ രാജ്യത്ത് സർവ്വീസ് നടത്തുന്ന ടാക്‌സികളിൽ മൂന്ന് യാത്രക്കാരെ അനുവദിക്കും. ടാക്‌സി കമ്പനികളും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗും തത്തി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ, ഒരു യാത്രക്കാരനെ മാത്രമേ കയറ്റാവൂ എന്ന ജൂലൈ 28 മുതൽ പുറത്തു വന്ന നിബന്ധനയാണ് മാറുവാൻ പോകുന്നത്. നേരത്തെ ടാക്‌സികൾ സർവീസ് പുനരാരംഭിച്ചെങ്കിലും വേണ്ടത്ര യാത്രക്കാരെ കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു.

ടാക്‌സി ഡ്രൈവർമാരിൽ 95 ശതമാനവും കമ്പനികളുടെ ടാക്‌സി കാർ നാല് മുതൽ അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടുനൽകി ദിവസം ഏഴുമുതൽ എട്ട് ദീനാർ വരെ വരുന്ന വാടക കമ്പനിക്ക് നൽകുകയും കാർ അറ്റകുറ്റപണി സ്വന്തമായി ചെയ്യണം എന്ന വ്യവസ്ഥയിൽ തൊഴിലെടുക്കുന്നവരാണ്. ഓട്ടം നിലച്ച സമയത്ത് കമ്പനികൾക്ക് വാടക നൽകിയിരുന്നില്ല.

ഓട്ടം പുനരാരംഭിച്ചത് മുതൽ കമ്പനിക്ക് വാടക നൽകേണ്ടി വരികയും എന്നാൽ, അതനുസരിച്ചുള്ള വരുമാനം ലഭിക്കാതെ വരികയും ചെയ്യുന്നു. ഓട്ടമില്ലാത്തതിനാൽ ചില ഡ്രൈവർമാർ കമ്പനിക്ക് മേൽവാടക നൽകുന്നതിൽ ഒഴികഴിവ് പറയുന്നതാണ് കമ്പനികളെ സർക്കാറിന് നിവേദനം സമർപ്പിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസങ്ങളിൽ ടാക്‌സി സർവീസ് നിർത്തിവെച്ചിരുന്നത് കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് ടാക്‌സി തൊഴിലാളികളും പ്രയാസം അനുഭവിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP