Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമാനിൽ മധുര പാനീയങ്ങൾക്ക് അത്ര 'മധുരം' ഉണ്ടാകില്ല; അടുത്ത മാസം മുതൽ വില ഉയരും; അമ്പത് ശതമാനം ഷുഗർ എക്‌സൈസ് നികുതി വർധിപ്പിക്കുവാൻ തീരുമാനം

ഒമാനിൽ മധുര പാനീയങ്ങൾക്ക് അത്ര 'മധുരം' ഉണ്ടാകില്ല; അടുത്ത മാസം മുതൽ വില ഉയരും; അമ്പത് ശതമാനം ഷുഗർ എക്‌സൈസ് നികുതി വർധിപ്പിക്കുവാൻ തീരുമാനം

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ ഒക്‌ടോബർ ഒന്നു മുതൽ മധുരപാനീയങ്ങളുടെ വില ഉയരും. അമ്പത് ശതമാനം ഷുഗർ എക്‌സൈസ് നികുതി ഒക്‌ടോബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്‌സ് അഥോറിറ്റി അറിയിച്ചു. ഇതനുസരിച്ച് പഞ്ചസാരയോ, പഞ്ചസാരയുടെ മറ്റേതെങ്കിലും ഘടകങ്ങളോ മറ്റ് മധുരങ്ങളോ അടങ്ങിയ എല്ലാ പാനീയങ്ങൾക്കും എക്‌സൈസ് നികുതി ബാധകമായിരിക്കും. മധുരപാനീയങ്ങൾക്ക് പുറമെ പാനീയമാക്കാവുന്ന പൊടികൾ, ജെല്ല്, സത്ത് തുടങ്ങിയവക്കും വില കൂടും. ജ്യൂസുകൾ, പഴപാനീയങ്ങൾ, സ്പോർട്സ് പാനീയങ്ങൾ, കോഫി പാനീയങ്ങൾ, ടിന്നിലടച്ച ചായ എന്നിവക്കെല്ലാം അധിക വില നൽകേണ്ടി വരും.

പ്രകൃതി ദത്തമായ പഴം, പച്ചക്കറി ജ്യൂസുകൾ, പാൽ, മോര്, 75 ശതമാനത്തിൽ കുറയാത്ത പാൽ ഉൽപന്നങ്ങളുള്ള ജ്യൂസുകൾ എന്നിവയെ അധിക നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോഷകാഹാര ഘടകങ്ങൾ അടങ്ങിയ പാനീയങ്ങൾ, പ്രത്യേക പഥ്യാഹാരത്തിനും മെഡിക്കൽ ആവശ്യത്തിനുമുള്ള പാനീയങ്ങൾ എന്നിവക്കും വില വർധന ഉണ്ടാകില്ല. കഴിഞ്ഞ ജൂൺ 18നാണ് പുതിയ നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തത്. നികുതി ബാധകമായ ഉൽപന്നങ്ങൾ വിൽപന നടത്തുന്നവർ തങ്ങളുടെ കൈവശമുള്ള ഉൽപന്നങ്ങളുടെ സ്‌റ്റോക്കുകൾ നികുതി അഥോറിറ്റിയെ അറിയിക്കുകയും നിയമം നിലവിൽ വന്ന് 15 ദിവസത്തിനകം അറിയിപ്പിൽ പറയുന്നു.

വില ഉയരുന്നതോടെ മധുരപാനീയങ്ങളുടെ ഉപയോഗം കുറയുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ജീവിതശൈലീ രോഗങ്ങളുടെ ആധിക്യം കുറയാൻ ഇത് സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.മേഖലയിൽ പ്രമേഹ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യത്തിന് ഹാനികരമായ പഞ്ചസാരയുടെ ഉപയോഗം കുറക്കാൻ തീരുമാനം സഹായകരമാകും.പ്രകൃതി ദത്ത ജ്യൂസുകൾക്ക് ആവശ്യക്കാർ വർധിക്കുമെന്നത് ജ്യൂസ് കടകൾക്ക് അനുഗ്രഹമാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP