Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ ഏറ്റവും മോശപ്പെട്ട നഗരങ്ങളിലൊന്ന് സിഡ്‌നി; മികച്ച നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത് മെൽബൺ; ടൈം ഔട്ട് പുറത്ത് വിട്ട സർവ്വേയിൽ കണ്ടെത്തലുകൾ ഇങ്ങനെ

ലോകത്തെ ഏറ്റവും മോശപ്പെട്ട നഗരങ്ങളിലൊന്ന് സിഡ്‌നി; മികച്ച നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത് മെൽബൺ; ടൈം ഔട്ട് പുറത്ത് വിട്ട സർവ്വേയിൽ കണ്ടെത്തലുകൾ ഇങ്ങനെ

ലോകമെമ്പാടുമുള്ള നഗരങ്ങൾക്കിടിയിൽ നിന്നും വ്യത്യസ്തമായി സിഡ്‌നി മോശപ്പെട്ട നഗരമെന്ന് കണ്ടെത്തൽ. എണ്ണമറ്റ ബാറുകളും, റെസ്റ്റോറന്റുകളും, ഹാർബർ ബ്രിഡ്ജും. ഓപ്പറ ഹൗസുമൊക്കെയായി തിളങ്ങി നില്ക്കുന്ന നഗരം മോശമാണെന്നാണ് ജനങ്ങൾ പറയുന്നത്. ടൈംസ് ഔട്ട് പുറത്ത് വിട്ട് സർവ്വേ റിപ്പോർട്ടിൽ പട്ടികയിൽ പത്താം സ്ഥാനത്താണ് നഗരമുള്ളത്.

സർവ്വേയിൽ 30000 ത്തിൽ പരം ആളുകളാണ് സിഡ്‌നി മോശപ്പെട്ട നഗരമായി വിധിയെഴുതിയത്. ലോകത്തിലെ 48 നഗരങ്ങൾക്കിടിയിൽ നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ, ഭക്ഷണം, പാനീയം, സംസ്‌കാരം, രാത്രി ജീവിതം, തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ നടത്തിയത്.

അമേരിക്കൻ നഗരമായ ന്യൂയോർക്കാണ് ഏറ്റവും മികച്ച നഗരമായി ജനങ്ങൾ തെരഞ്ഞെടുത്തത്. തൊട്ട് പിറകെ മികച്ച നഗരമായി ഇടംപിടിച്ച് ഓസ്‌ട്രേലിയൻ നഗരമായ മെൽബണും ഉണ്ട്. മികച്ച നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിട്ടച് ഷിക്കോഗോ, ലണ്ടൻ, ലോസ് ഏഞ്ചൽസ്, മോൺട്രിൽ, ബെർലിൻ, ഗ്ലാസ്‌ഗോ, പാരീസ്, ടോക്കിയോ തുടങ്ങവയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP