Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വിറ്റ്‌സർലന്റിൽ ഇനി ചെറിയ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഉടനടി; 2020 ഓടെ ഓൺ ദി സ്‌പോട്ട് പിഴകൾ ഈടാക്കാൻ അധികൃതർ

സ്വിറ്റ്‌സർലന്റിൽ ഇനി ചെറിയ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഉടനടി; 2020 ഓടെ ഓൺ ദി സ്‌പോട്ട് പിഴകൾ ഈടാക്കാൻ അധികൃതർ

രാജ്യത്ത് ചെറിയ കുറ്റകൃത്യങ്ങൾക്കുള്ള പിഴകൾ ഉടനടി ഈടാക്കുന്ന തരത്തിൽ നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു. ഇതനുസരിച്ച് ചെറിയ രീതിയിലുള്ള നിയമലംഘനങ്ങൾക്ക് ഉടൻ തന്നെ പിഴ അടച്ച് കേസിൽ നിന്നും രക്ഷപെടാവുന്നതാണ്. നിലവിൽ ഉള്ള നീണ്ട നടപടി ക്രമങ്ങൾ ഇനി ഉണ്ടാവില്ല എന്ന് അർത്ഥം.

കൂടാതെ ശിക്ഷയായി ഈടാക്കുന്ന പിഴ തുക ആളുകൾക്ക് 30 ദിവസത്തെ സമയപരിധിക്കുള്ളിൽ അടക്കാം എന്നുള്ളതും പ്രത്യേകതയാണ്. 30 ദിവസത്തിനുള്ളിൽ പണമടക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ പൊലീസ് ശേഖരിച്ച ശേഷം അവർക്ക് പേയ്‌മെന്റ് സ്ലിപ് നല്കുന്നതായിരിക്കും. എന്നാൽ ഉടനടി പണമടക്കുന്നവർക്ക് രേഖകൾ പോലും ആവശ്യമില്ലാതാ ഉടനടി മുക്തരാവുകയും ചെയ്യാം.

ഇത്തരം പിഴയായി മാക്‌സിമം തുകയായി 300 സ്വിസ് ഫ്രാൻസും, കുറഞ്ഞ തുകയായി 10 ഫ്രാൻസ് ആകും ഈടാക്കുക. ഓരോ കുറ്റകൃത്യങ്ങൾക്കുമുള്ള പിഴയിൽ വ്യത്യാസമുണ്ടായിരിക്കും. ഉദാഹരണത്തിന് അനധികൃതമായും നിയമവിരുദധവുമായുള്ള കഞ്ചാവ് ഉപയോഗത്തിന് പിടിക്കപ്പെടുന്നവർക്ക് ആദ്യ ഘട്ടത്തിൽ 100 ഫ്രാൻസും, ആയുധങ്ങൾ കൈവശം വക്കുന്നതിന് 300 ഫ്രാൻസും, ബൈസൈക്കിൾ ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർക്ക് 40 ഫ്രാൻസും, പൊതുസ്ഥലത്ത് പുകവലിക്കുന്നവർക്ക് 80 ഫ്രാൻസും, ആയിരിക്കും പിഴ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP