Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാവിലെ കാറുമായി നിരത്തിലേക്ക് ഇറങ്ങുന്നവർ വാഹനത്തിലെ മഞ്ഞ് തുള്ളികൾ പൂർണമായി നീക്കിയശേഷം ഡ്രൈവിങ് സീറ്റിലേക്ക് കയറിക്കോളൂ; വിന്റോ സ്‌ക്രീനിലെയും നമ്പർ പ്ലേറ്റിലെയും മഞ്ഞുമായി വാഹനമോടിക്കുന്നവർക്ക് പിഴ ഈടാക്കാൻ സ്വിറ്റ്‌സർലന്റ്

രാവിലെ കാറുമായി നിരത്തിലേക്ക് ഇറങ്ങുന്നവർ വാഹനത്തിലെ മഞ്ഞ് തുള്ളികൾ പൂർണമായി നീക്കിയശേഷം ഡ്രൈവിങ് സീറ്റിലേക്ക് കയറിക്കോളൂ; വിന്റോ സ്‌ക്രീനിലെയും നമ്പർ പ്ലേറ്റിലെയും മഞ്ഞുമായി വാഹനമോടിക്കുന്നവർക്ക് പിഴ ഈടാക്കാൻ സ്വിറ്റ്‌സർലന്റ്

രാവിലെ കാറുമായി നിരത്തിലേക്ക് ഇറങ്ങുന്നവർ വാഹനത്തിലെ മഞ്ഞ് തുള്ളികൾ പൂർണമായി നീക്കിയശേഷം ഡ്രൈവിങ് സീറ്റിലേക്ക് കയറിക്കോളൂ. കാരണംവിന്റോ സ്‌ക്രീനിലെയും നമ്പർ പ്ലേറ്റിലെയും മഞ്ഞുമായി വാഹനമോടിക്കുന്നവർക്ക് പിഴ ഈടാക്കാൻ സ്വിറ്റ്‌സർലന്റ് പൊലീസ് തീരുമാനിച്ചു.

സ്വിറ്റ്‌സർലന്റിലെ മഞ്ഞ് വീഴ്‌ച്ച ശക്തമായതോടെയാണ് പൊലീസ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. പലയിടത്തും 0ഡിഗ്രി സെൽഷ്യസാണ് താപനില. ഇന്നലെയാണ് പൊലീസ് അറിയിപ്പ് പുറപ്പെടുവിച്ചത്. പല ഡ്രൈവർമാരും കാർ വിന്റ് സ്്്ക്രീനുകളിലെയും ഗ്ലാസുകളിലേയും മഞ്ഞ് തുടച്ച് നീക്കാതെ ഡ്രൈവിങ് ചെയ്യുന്നതായി കണ്ടെത്തിയതാണ് മുന്നറിയിപ്പിന് കാരണം.

ഇത്തരം ഡ്രൈവിങ് അപകടം വരുത്തുമെന്നും പൊലീസ് പറയുന്നു. കാൽനടക്കാർക്കും , സൈക്കിൾ യാത്രക്കാർ എന്നിവർക്കാണ് ഇത്തരം അപകടത്തിൽ പെടുന്നത്. മഞ്ഞുമായി നിരത്തിലിറക്കുന്ന വാഹനങ്ങൾക്ക് പിഴയും ലൈസൻസ് റദ്ദാക്കലുമായിരിക്കും പിഴയായി നല്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP