Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജർമ്മനിയിലെ മുഴുവൻ സ്വിമ്മിങ് പൂളുകൾ തുറക്കാൻ ഒരുങ്ങുന്നു; പൂളിലേക്ക് ചാടുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജർമ്മനിയിലെ മുഴുവൻ സ്വിമ്മിങ് പൂളുകൾ തുറക്കാൻ ഒരുങ്ങുന്നു; പൂളിലേക്ക് ചാടുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻ

ജർമ്മനിയിലെ ചില സംസ്ഥാനങ്ങൾ ഇതിനകം നീന്തൽക്കുളങ്ങൾ തുറന്നിട്ടുണ്ട്. മറ്റുള്ളവ വരും ആഴ്ചകളിൽ തുറക്കുവാനിരിക്കേ നിങ്ങൾ സ്വിമ്മിങ് പൂളിലേക്ക് ചാടുന്നതിനു മുമ്പേ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കരോണാ മഹാവ്യാധിയുടെ ഭീഷണി നിലനിൽക്കേ തന്നെ രാജ്യത്തെ ഓപ്പൺ എയർ പൂളുകൾ തുറക്കാനിരിക്കെ സാമൂഹിക അകലം ഇവിടെയും പാലിക്കേണ്ടതാണ്. സ്വിമ്മിങ് പൂളിൽ നീന്തുവാൻ നേരത്തെ അപ്പോയിന്മെന്റ് എടുക്കുകയും അതിനനുസരിച്ച് കാത്തു നിൽക്കുകയും വേണം.

ഈ നിർദ്ദേശമനുസരിച്ച് സാക്‌സോണിയിലെ നീന്തൽകുളങ്ങൾ മെയ് 15 മുതലും നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ ഇന്നലെ മുതലും സ്വിമ്മിങ് പൂളുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങി. മറ്റു സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ തുറക്കും. ബെർലിനിലെ എല്ലാ ഔട്ട്‌ഡോർ പൂളുകളും മെയ് 25 മുതൽ ആളുകളെ സ്വീകരിച്ചു തുടങ്ങും.

രാജ്യത്ത് വേനൽക്കാലം ആരംഭിച്ചിരിക്കെ, തണുത്ത വെള്ളത്തിൽ സമയം ചെലവിടാൻ പലരും ആഗ്രഹിക്കുന്നു. അതിനാൽ തന്നെ എല്ലായിടത്തും നിയന്ത്രണങ്ങളില്ലാതെ അനുമതി നൽകുവാൻ സാധിക്കില്ലെന്നു ജർമ്മൻ സൊസൈറ്റി ഫോർ സ്വിമ്മിങ് (ഡിജിഎഫ്ബി) മാനേജിങ് ഡയറക്ടർ ക്രിസ്റ്റ്യൻ ഒച്ചൻബൗർ വിശദീകരിച്ചു.

അതിനാൽ ആളുകളുടെ കൂട്ടം നിയന്ത്രിക്കുന്നതിന് പല നീന്തൽക്കുളങ്ങളും പ്രത്യേക സീസൺ ടിക്കറ്റുകൾ നൽകിയായിരിക്കും ആളുകളെ കയറ്റുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP