Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഷ്യയുടെ ഏറ്റവും നൂതനമായ എസ് യു - 57 യുദ്ധ വിമാനം തകർന്നു വീണു

റഷ്യയുടെ ഏറ്റവും നൂതനമായ എസ് യു - 57 യുദ്ധ വിമാനം തകർന്നു വീണു

മൊയ്തീൻ പുത്തൻചിറ

മോസ്‌കോ: റഷ്യയുടെ ഏറ്റവും നൂതനമായ സുഖോയ് എസ് യു - 57 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളിലൊന്ന് ചൊവ്വാഴ്ച പരീക്ഷണ പറക്കലിനിടെ തകർന്നു വീണതായി വിമാന നിർമ്മാണ കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായ ഇത്തരത്തിലുള്ള വിമാനത്തിന്റെ ആദ്യത്തെ അപകടമാണിത്.

കിഴക്കൻ പ്രദേശത്തെ ഖബറോവ്‌സ്‌ക് മേഖലയിലാണ് സംഭവം നടന്നതെന്നും പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നെന്നും വിമാനം നിർമ്മിക്കുന്ന ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള റഷ്യയുടെ യുണെറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (യുഎസി) യുടെ പത്രക്കുറിപ്പിൽ പറയുന്നു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രതിരോധ മന്ത്രാലയം ഒരു കമ്മീഷൻ രൂപീകരിക്കും. ഇത് സ്റ്റിയറിങ് സംവിധാനത്തിലെ പരാജയം മൂലമാണെന്ന് തോന്നുന്നു. രണ്ട് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനം തകർന്നു വീണ സ്ഥലത്ത് ആളപായമൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.

വൻതോതിൽ നിർമ്മിക്കുന്ന ഒന്നാണ് നഷ്ടപ്പെട്ട വിമാനം. ഈ വർഷം അവസാനത്തോടെ റഷ്യൻ വ്യോമസേനയ്ക്ക് കൈമാറാൻ തയ്യാറാക്കി പരീക്ഷണപ്പറക്കൽ നടത്തവേയാണ് അപകടം സംഭവിച്ചതെന്ന് ഇന്റർഫാക്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിനു മുൻപ് സിറിയയിൽ ഇതിന്റെ പരീക്ഷണപ്പറക്കൽ നടത്തിയിരുന്നു.

അമേരിക്കയുടെ എഫ്-22 റാപ്റ്ററിന്റെ എതിരാളിയായി വിഭാവനം ചെയ്ത വിമാനത്തിന്റെ പ്രോട്ടോടൈപ്പ് 2010 ജനുവരിയിൽ ആദ്യമായി പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ റഷ്യയുടെ വാർഷിക റെഡ് സ്‌ക്വയർ പരേഡിലാണ് എസ്.യു-57 ആദ്യമായി റഷ്യയ്ക്ക് മേലേ പറന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP