Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പല ആശുപത്രികളിലെയും എമർജൻസി വിഭാഗം മാത്രം പ്രവർത്തിക്കും; ഒ. പി വിഭാഗത്തിലെ രോഗികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി മാനേജ്‌മെന്റുകൾ; സർക്കാർ കടുംപിടിത്തം തുടരുന്നതോടെ അടുത്താഴ്‌ച്ച ആശുപത്രികൾ നിശ്ചലമാകുമെന്ന് സൂചന;46000ത്തോളം വരുന്ന നഴ്‌സുമാർ 30 മുതൽ പണിമുടക്കിന്

പല ആശുപത്രികളിലെയും എമർജൻസി വിഭാഗം മാത്രം പ്രവർത്തിക്കും; ഒ. പി വിഭാഗത്തിലെ രോഗികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി മാനേജ്‌മെന്റുകൾ; സർക്കാർ കടുംപിടിത്തം തുടരുന്നതോടെ അടുത്താഴ്‌ച്ച ആശുപത്രികൾ നിശ്ചലമാകുമെന്ന് സൂചന;46000ത്തോളം വരുന്ന നഴ്‌സുമാർ 30 മുതൽ പണിമുടക്കിന്

രാജ്യത്തെ ആശുത്രികളുടെ പ്രവർത്തനം നിശ്ചലമാക്കികൊണ്ട് അടുത്താഴ്‌ച്ച മുതൽ നഴ്‌സുമാർ സമരത്തിനിറങ്ങുമെന്ന് ഉറപ്പായി.പണിമുടക്ക് ഒഴിവാക്കാൻ കാര്യമായ ഇടപെടലൊന്നും നടത്താതെ സർക്കാർ കടുംപിടുത്തം തുടരുന്ന പശ്ചാത്തലത്തിൽ ആണ് 46000 ത്തോളം വരുന്ന നഴ്‌സുമാർ 30 ന് ജോലിയിൽ നിന്ന് വിട്ട് നില്ക്കുക.

സമരം ഏതാണ്ട് ഉറപ്പായതോടെ എമർൻസി വിഭാഗം മാത്രം പ്രവർത്തിക്കുമെന്ന് പല ആശുപത്രിമാനേജ്‌മെന്റുകളും അറിയിച്ചുകഴിഞ്ഞു. ഇത് കൂടാതെ ഒപി വിഭാഗത്തിൽ രോഗികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇതോടെ ആയിരക്കണക്കിന് രോഗികൾക്ക് പണിമുടക്ക് ദിനങ്ങളിൽ ഡോക്ടറെ കാണുന്നതിന് സാധിക്കാതെ വരും.

ജോലിഭാരം കുറയ്ക്കണമെന്നും ജീവിക്കാനുള്ള മാന്യമായ വേതനം നൽകണമെന്നുമാവശ്യപ്പെട്ടാണ് ഐഎൻഎംഒയും, പിഎൻഎയും പണിമുടക്ക് പ്രഖ്യാപിച്ചത്.ജനുവരി 30, ഫെബ്രുവരി 5, 7, 12, 13, 14 തീയതികളിലാണ് ഐഎൻഎംഒ പണിമുടക്കുന്നത്.

പ്രശ്‌നപരിഹാരത്തിനായി വർക്ക് പ്ലേസ് കമ്മീഷനിൽ നഴ്‌സുമാരുടെ സംഘടനകളും എച്എസ്ഇ അധികൃതരുമായി ചർച്ച നടക്കുന്നുണ്ടെങ്കിലും പുരോഗതി ഉണ്ടാകുന്നില്ല. ശമ്പള പരിഷ്‌കരണ കരാറിനെ മറികടന്നുള്ള പ്രത്യേക പരിഹാരത്തിന് സർക്കാർ ശ്രമിക്കില്ലെന്ന സൂചനയാണ് ആരോഗ്യമന്ത്രി സൈമൺ ഹാരിസും കഴിഞ്ഞദിവസം നല്കിയത്.

ജനുവരി 31, ഫെബ്രുവരി 1, അഞ്ച്,ആറ് തീയതികളിൽ ഓവർടൈം സേവനം അവസാനിപ്പിക്കാനും അതിനുശേഷം ഫെബ്രുവരി 12, 13, 14 തീയതികളിൽ പണിമുടക്കു സമരവുമായി മുന്നോട്ടു പോകാനുമാണ് ദി സൈക്കിയാട്രിക് നഴ്‌സസ് അസോസിയേഷന്റെയും (പിഎൻഎ)തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP