Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനിയാരും അങ്ങനെയങ്ങ് രക്ഷപ്പെടില്ല... കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ പാർക്കിൽ റോന്തു ചുറ്റി റോബോട്ട് നായ; സിംഗപ്പൂരിലെ പുതിയ സാങ്കേതിക വിദ്യ കണ്ട് അമ്പരന്ന് പാർക്കിലെത്തിയവർ

ഇനിയാരും അങ്ങനെയങ്ങ് രക്ഷപ്പെടില്ല... കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ പാർക്കിൽ റോന്തു ചുറ്റി റോബോട്ട് നായ; സിംഗപ്പൂരിലെ പുതിയ സാങ്കേതിക വിദ്യ കണ്ട് അമ്പരന്ന് പാർക്കിലെത്തിയവർ

സ്വന്തം ലേഖകൻ

സിംഗപ്പൂരിൽ പ്രഖ്യാപിച്ച കൊവിഡ് 19 നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പുതിയ സാങ്കേതിക വിദ്യ പുറത്തിറക്കി. കൊവിഡ് നിയന്ത്രണത്തിനായി സാമൂഹിക അകലം പാലിക്കുക എന്ന നിർദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്തുവാൻ ഒരു റോബോട്ട് നായയെ ആണ് രാജ്യം രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി രാജ്യത്തെ പാർക്കിലാണ് സ്‌പോട്ട് എന്ന റോബോട്ടിനെ പരീക്ഷിച്ചത്.

പാർക്കിൽ വ്യായാമത്തിനായി എത്തുന്നവർ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും സാമൂഹിക അകലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന സന്ദേശങ്ങൾ നൽകുവാനും റോബോട്ട് നായയ്ക്കു കഴിയും. മഞ്ഞയും കറുപ്പും ചേർന്ന നിറത്തിൽ രൂപം നൽകിയിരിക്കുന്ന റോബോർട്ട് പരീക്ഷണാടിസ്ഥാനത്തിൽ സിറ്റി സെന്റർ പാർക്കിലാണ് നിരീക്ഷണം നടത്തുന്നത്. എത്രയാളുകൾ പാർക്കിൽ എത്തുന്നുണ്ടെന്നും, സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നു തുടങ്ങിയ കാര്യങ്ങൾ സ്പോട്ട് നിരീക്ഷിക്കും. ഇതിനുള്ള ക്യാമറയും സെൻസറുകളും റോബോട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP