Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി സ്റ്റെംസെൽ ഡോണറെ തേടുന്നു; സ്റ്റെം സെൽ ട്രാൻസ് പ്ലാന്റേഷനു വേണ്ടി രക്തദാതാവിനെ തേടുന്നത് പഞ്ചാബ് സ്വദേശിനി

ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി സ്റ്റെംസെൽ ഡോണറെ തേടുന്നു; സ്റ്റെം സെൽ ട്രാൻസ് പ്ലാന്റേഷനു വേണ്ടി രക്തദാതാവിനെ തേടുന്നത് പഞ്ചാബ് സ്വദേശിനി

പിപി ചെറിയാൻ

സൗത്ത് കരോളിന: ഒഹായൊ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നാലാം വർഷ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി ടാനിയഗിൽ(29) സ്റ്റെം സെൽ ട്രാൻസ് പ്ലാന്റേഷനു വേണ്ടി രക്തദാതാവിനെ തേടുന്നു.അക്യൂട്ട് മൈലോയ്ഡ് ലുക്കേമിയ എന്ന രോഗത്തിന് കീമോ തെറാപ്പി ചികിത്സ നടത്തിയതിനുശേഷം രോഗത്തിന് പരിപൂർണ്ണ ശമനം ഉണ്ടാകുന്നതിനു വേണ്ടിയാണ് രക്തദാതാവിനെ അന്വേഷിക്കുന്നത്.എം.എം.എൽ രോഗമാണെന്ന് ജനുവരിയിലാണ് കണ്ടെത്തിയത്.

ഇന്ത്യയിൽ പഞ്ചാബിൽ നിന്നുള്ള ടാനിയാക്ക് ഏഷ്യൻ ഇന്ത്യൻ വംശജരുടെ രക്തമാകും ഏറ്റവും അനുയോജ്യമെന്നതിനാലാണ് ഇവർ പൊതു ജനത്തിന്റെ സഹായം അഭ്യർത്ഥിച്ചത്. ഇവരുടെ പിതാവ് ഇന്ദർബിർഗിൽ കാലിഫോർണിയായിലെ പ്രമുഖ ന്യൂറോ സർജനാണ്.

18നും 55നും ഇടയിൽ പ്രായമുള്ളവർ രക്തദാനം ചെയ്യുന്നതിന് സന്നദ്ധരാണെങ്കിൽ www.Curetania.org, www.curetania.org എന്ന വെബ്സൈറ്റ് മുഖേനെ ബന്ധപ്പെടണ്ടതാണ്.

രക്താർബുദ്ധരോഗമുള്ള 20000 രോഗികൾക്കെങ്കിലും അമേരിക്കയിൽ പ്രതിവർം സ്റ്റെം സെൽ മാറ്റിവെക്കൽ വേണ്ടിവരുന്നുണ്ട്. 70 ശതമാനവും അനുയോജ്യമായ ദാതാവിനെ കണ്ടെത്താൻ കാത്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP