Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ന് മുതൽ 10 മുതൽ 15 സെന്റി മീറ്റർ ഘനത്തിൽ മഞ്ഞ് പൊഴിയും; ടൊറന്റോ, ഒറ്റാവ, മോൺട്രിൽ പ്രദേശങ്ങളിലെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്; പ്രധാന ഹൈവേകളിൽ ഗാതഗതക്കുരുക്ക് രൂക്ഷം

ഇന്ന് മുതൽ 10 മുതൽ 15 സെന്റി മീറ്റർ ഘനത്തിൽ മഞ്ഞ് പൊഴിയും; ടൊറന്റോ, ഒറ്റാവ, മോൺട്രിൽ പ്രദേശങ്ങളിലെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്; പ്രധാന ഹൈവേകളിൽ ഗാതഗതക്കുരുക്ക് രൂക്ഷം

ഇന്നു നാളെയുമായി രാജ്യത്ത് മഞ്ഞ് വീഴ്‌ച്ച ശക്തമാകുമെന്ന് സൂചന. ടൊറന്റോ, ഓറ്റാവ, മോൺട്രീൽ എന്നീ പ്രദേശങ്ങളിലെ ഡ്രൈവർമാർക്ക് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നല്കികഴിഞ്ഞു. 10 മുതൽ 15 സെന്റിമീറ്റർ ഘനത്തിൽ മഞ്ഞ് പൊഴിയുമെന്നും ദീർഘദൂര കാഴ്‌ച്ചകൾക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നതിനാൽ കഴിവതും യാത്രകൾ ഒഴിവാക്കാനുമാണ് നിർദ്ദേശം.

ഇന്നത്തെ ഉയർന്ന താപനില -5ഡിഗ്രിയും രാത്രി താപനില -27 ഡിഗ്രിയുമായിരിക്കുമെന്നും കലാവസ്ഥാ വിഭാഗം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ഞ് വീഴ്‌ച്ച ശക്തമായതോടെ പല പ്രധാന റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായതായാണ് റിപ്പോർട്ട്. ഇന്നലെ ക്യുബെക്കിലെ പ്രധാന ഹൈവേകളും ഗതാഗതം തടസ്സപ്പെട്ട് മണിക്കൂറുകൾ നീണ്ട ക്യു അനുഭവപ്പെട്ടതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.


മഞ്ഞ് വീഴ്്ച്ചയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്താക്കി. 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP