Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിന്നിപെഗിൽ കനത്ത മഞ്ഞ് വീഴ്‌ച്ച; മിക്ക പ്രദേശങ്ങളിലും റസിഡൻഷ്യൽ പാർക്കിങ് നിരോധനം; സ്‌നോ റൂട്ടുകളിൽ പാർക്ക് ചെയ്യുന്ന ഡ്രൈവർമാർക്ക് 100 ഡോളർ പിഴ; ഗതാഗത വിമാനസർവ്വീസുകൾ സർവ്വീസ് നടത്തുന്നത് സമയംമാറി

വിന്നിപെഗിൽ കനത്ത മഞ്ഞ് വീഴ്‌ച്ച; മിക്ക പ്രദേശങ്ങളിലും റസിഡൻഷ്യൽ പാർക്കിങ് നിരോധനം; സ്‌നോ റൂട്ടുകളിൽ പാർക്ക് ചെയ്യുന്ന ഡ്രൈവർമാർക്ക് 100 ഡോളർ പിഴ; ഗതാഗത വിമാനസർവ്വീസുകൾ സർവ്വീസ് നടത്തുന്നത് സമയംമാറി

വിന്നിപെഗ് മഞ്ഞിൽ മൂടിക്കിടക്കുകയാണ്. വൻ ഹിമപാതത്തിനാണ് ഈ പ്രദേശം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ രാത്രികളിലും കനത്ത മഞ്ഞ് വീഴ്‌ച്ചയാണ് ഉണ്ടാകുന്നത്. 15 സെന്റിമീറ്റർ ഘനത്തിൽ മഞ്ഞ് വീഴ്‌ച്ച ഉണ്ടായതോടെ പല റൂട്ടുകളിലും അധികൃതർ പാർക്കിങ് നിരോധനം കൊണ്ടുവന്നു.റസിഡൻഷ്യൽ പാർക്കിങുകൾക്കും വിലക്കുണ്ട്.

മഞ്ഞ് നീക്കുന്നതിന് 200 ഓളം ആളുകളെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രധാന പാതകളെയും ബൈക്ക് ലൈനുകൾ, ഫുഡ്പാത്തുകൾ എന്നിവിടങ്ങളിലെ മഞ്ഞ് നീക്കി ഗാതഗതാ്ത്തിനും സഞ്ചാരയോഗ്യവുമാക്കി ഉടൻ നല്കുമെന്ന് അധികൃതർ അറിയിച്ചു.

മഞ്ഞ് വീണ് റോഡുകൾ കണ്ടെത്താൻ കഴിയാത്ത അവ്സ്ഥയെത്തിയതോടെ പൊതുഗതാഗത സർവ്വീസുകൾ കാലാതാമസം നേരിടുന്നുണ്ട്. വിമാന സർവ്വീസുകളെയും മഞ്ഞ് ്മൂലം സമയം തെറ്റി സർവ്വീസ് നടത്തുന്നതിനാൽ സമയം ഉറപ്പാക്കിയ ശേഷം യാത്ര പുറപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

പാർക്കിങ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സ്‌നോ റൂട്ടുകളിൽ വാഹനം പാർക്ക് ചെയ്താൽ 100ഡോളർ പിഴ ചുമത്തും. കൂടാതെ നാളെ മുതൽ റസിഡൻഷ്യൽപാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. റസിഡൻഷ്യൽ സ്ഥലങ്ങളിൽ പാർക്കിങ് നടത്തുന്നവർക്ക് 150 ഡോളറായിരിക്കും പിഴ ലഭിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP