Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

19 അടി നീളമുള്ള പെരുമ്പാമ്പു പിടിയിൽ

19 അടി നീളമുള്ള പെരുമ്പാമ്പു പിടിയിൽ

പി.പി. ചെറിയാൻ

ഫ്ളോറിഡ: ഇതുവരെ നിലവിലുള്ള സംസ്ഥാന റിക്കാർഡ് മറികടന്ന് പത്തൊമ്പതടിയോളം നീളമുള്ള കൂറ്റൻ ബർമീസ് പൈത്തോണിനെ എവർ ഗ്ലേഡിൽ നിന്നും വാരാന്ത്യം പിടികൂടി. 18.8 അടി നീളമുള്ളതായിരുന്നു ഇതുവരെ പിടികൂടിയതിൽ വച്ചേറ്റവും വലുത്. മയാമിയിൽ നിന്നും 35 മൈൽ ദൂരെയുള്ള ടൈബാക്ക് കനാലിൽ നിന്നാണ് 18.9 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയതെന്ന് ഫ്ളോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കമ്മീഷണർ സ്ഥിരീകരിച്ചു.

സുഹൃത്തുക്കളായ കെവിൻ, റയൻ, ഏഞ്ചല എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. 'തങ്ങളുടെ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ പാമ്പിനെ പിടികൂടുന്നത്. പുതിയ റിക്കാർഡ് സ്ഥാപിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി നാനൂറിലധികം പാമ്പുകളെ തങ്ങൾ ഇവിടെനിന്നും പിടികൂടിയിട്ടുണ്ടെന്നും' ഏഞ്ചല പറഞ്ഞു.

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ബർമീസ് പൈത്തോണിനെ ആദ്യമായി എവർ ഗ്ലോഡിൽ കണ്ടെത്തിയത്. 1,00,000 മുതൽ 3,00,000 പൈത്തോൺ വരെ എവർ ഗ്ലേഡിലുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നത്. നാല് അടിയിൽ കൂടുതൽ വലിപ്പമുള്ള പെരുമ്പാമ്പുകളെ പിടികൂടുന്നവർക്ക് 50 ഡോളർ വീതം ലഭിക്കും. മുട്ടകളോടെ പെരുമ്പാമ്പിനെ പിടികൂടുന്നവർക്ക് 200 ഡോളർ ആണ് പ്രതിഫലം ലഭിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP