Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോർക്കിൽ മലയാളി നഴ്‌സ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച സംഭവം;അപകട സമയത്ത് സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിച്ചിരുന്നില്ലന്ന് ഗാർഡ; കോട്ടയം സ്വദേശിനിയായ സിനി ചാക്കോയുടെ മരണത്തിലെ അന്വേഷണ റിപ്പോർട്ട് ഇങ്ങനെ

കോർക്കിൽ മലയാളി നഴ്‌സ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച സംഭവം;അപകട സമയത്ത് സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിച്ചിരുന്നില്ലന്ന് ഗാർഡ; കോട്ടയം സ്വദേശിനിയായ സിനി ചാക്കോയുടെ മരണത്തിലെ അന്വേഷണ റിപ്പോർട്ട് ഇങ്ങനെ

കോർക്കിൽ മലയാളി നഴ്‌സ് സിനി ചാക്കോ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച സംഭവത്തിലെ ഗാർഡയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. കോർക്ക് യുണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്ന സിനി ചാക്കോയെ വാഹനമിടിച്ച സമയത്ത് സ്റ്റാർസ് ഫീൽഡ് ക്രോസിങ്ങിലെ റൗണ്ട് എബൗട്ടിൽ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിച്ചിരുന്നില്ലെന്നാണ് ഗാർഡ വ്യക്തമാക്കിയത്. ഇതോടെ ഇടിച്ച വാഹനത്തിലെ ഡ്രൈവർക്കെതിരെയുള്ള കേസ് തള്ളിപ്പോകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

അപകടം നടന്ന ജങ്ഷൻ റൗണ്ട് എബൗട്ടിലെയും സ്ലിപ്പ് റോഡിലെയും സ്ട്രീറ്റ് ലൈറ്റുകൾ അപകടസമയത്ത് പ്രവർത്തന രഹിതമായിരുന്നു ടോഗർ സൈഡിലേക്ക് പോകേണ്ടിയിരുന്ന സിനി പെഡസ്ട്രിയൻ ക്രോസിംങിലൂടെയല്ലായിരുന്നു റോഡ് മുറിച്ച് കടന്നത്.അതേ സമയം ഇരുണ്ട നിറമുള്ള വസ്ത്രം ധരിച്ച് നടന്നുവന്നിരുന്ന സിനിയെ ഡ്രൈവർക്ക് മുൻകൂട്ടി കാണുവാനും കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പെഡസ്ട്രിയൻ ക്രോസിങ്ങിൽ ഒരാൾ കാത്ത് നിൽക്കുന്നുണ്ടായിരുന്നുവെങ്കിലും,ഗ്രീൻ ലൈറ്റ് സിഗ്നൽ ഉണ്ടായിരുന്നതിനാൽ താൻ വാഹനം 50 കിലോ മീറ്റർ സ്പീഡിൽ ഓടിച്ചു പോരുകയായിരുന്നുവെന്ന് അപകടത്തിന് കാരണമായ വാഹനം ഓടിച്ചിരുന്ന സീമാസ് മാക് ഹ്യുഗ് ഗാർഡയ്ക്ക് മൊഴി നൽകി.പിന്നീട് മുമ്പോട്ട് പോകവെയാണ് നിമിഷങ്ങൾക്കകം ഒരാളെ തട്ടി തെറിപ്പിച്ചത്.വാഹനം നിർത്തി ചാടിയിറങ്ങി അപകടത്തിൽ പെട്ട സിനിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെന്നും അയാൾ പറഞ്ഞു.

കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഐ സി യു വിൽ നഴ്സായിരുന്ന സിനി ചാക്കോ ജോലി കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ വർഷം മാർച്ച് 14ന് ആണ് സംഭവം. വീട്ടിലേക്ക് പോകും വഴി സ്റ്റാർസ് ഫീൽഡ് ക്രോസിങ്ങിലെ റൗണ്ട് എബൗട്ടിൽ റോഡ് മുറിച്ചു കടക്കവെ സിനിയെ കാർ വന്നു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഒരു മാസത്തോളം കോർക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു സിനി. മരണത്തോടും വേദനയോടും നിരന്തരം പോരാടിയ സിനി ഏപ്രിൽ 12 നാണ് വിധിക്ക് കീഴടങ്ങിയത്,കോട്ടയം കുറിച്ചി സ്വദേശിനിയാണ് സിനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP