Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിംഗപ്പൂരിലെ സ്വകാര്യ ടാക്‌സി ഓപ്പറേറ്റർമാർക്കും ഗവൺമെന്റ് ടാക്‌സികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ; എല്ലാ ഓപ്പറേറ്റർമാർക്കും പ്രത്യേക ലൈസൻസ് ഏർപ്പെടുത്താനും നിർദ്ദേശം

സിംഗപ്പൂരിലെ സ്വകാര്യ ടാക്‌സി ഓപ്പറേറ്റർമാർക്കും ഗവൺമെന്റ് ടാക്‌സികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ; എല്ലാ ഓപ്പറേറ്റർമാർക്കും പ്രത്യേക ലൈസൻസ് ഏർപ്പെടുത്താനും നിർദ്ദേശം

സിംഗപ്പൂരിലെ സ്വകാര്യ ടാക്‌സി ഓപ്പറേറ്റർമാർക്കും ഗവൺമെന്റ് ടാക്‌സികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് സൂചന. എല്ലാ ടാക്‌സി ഓപ്പറേറ്റർമാർക്കും പ്രത്യേത ലൈസൻസ് നല്കുന്ന കാര്യമാണ് പ്രധാന നിർദ്ദേശങ്ങളായി പരിഗണിക്കുന്നത്. ലാന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റായാണ് ഇക്കാര്യം അറിയിച്ചത്.

പ്രീ ബുക്ക് ചെയ്ത് സർവ്വീസ് നടത്തുന്ന ഷഫേർ സർവ്വീസുകൾക്കും നിയന്ത്രണങ്ങൾ ബാധകമായിരിക്കും. പ്രധാനമായും മാറ്റം വരുത്തുന്നത് നിലവിലുള്ള ടാക്‌സി സർവ്വീസ് ഓപ്പറേറ്റർ ലൈസൻസും, തേർഡ് പാർട്ടി ബുക്കിങ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലുമായിരിക്കും. ഇവ മാറ്റി പുതിയ സംവിധാനം കൊണ്ടുവരാനാണ് സാധ്യത.

മാത്രമല്ല സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ വരവോട് റോഡ് അപകടങ്ങളിൽ വർദ്ധനവ് ഉണ്ടായതായി കണക്കുകൾ കാണിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ സുരക്ഷയ്ക്ക് പ്രാധ്ാന്യം ഉറപ്പ് വരുത്തുന്ന മാറ്റങ്ങളും വരുത്താനും സാധ്യതയുണ്ട്. എന്നാൽ പുതിയ പരിഷ്‌കാരങ്ങൾ വരുത്തുന്നതിന് മുമ്പ് ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.അതിനാൽ ജനങ്ങൾക്ക് ഗവൺമെന്റ് വെബ്‌സൈറ്റ് വഴി തങ്ങളുടെ അഭിപ്രായങ്ങൾ പങ്ക് വക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP