Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിലെ സ്‌കൂളുകളിലും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ; കൂടുതൽ വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കാൻ പദ്ധതിയിടുന്നത് ഇന്ത്യൻ സ്‌കൂളുകൾ അടക്കമുള്ള സ്വകാര്യ സ്‌കൂളുകളിൽ

ഖത്തറിലെ സ്‌കൂളുകളിലും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ; കൂടുതൽ വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കാൻ പദ്ധതിയിടുന്നത് ഇന്ത്യൻ സ്‌കൂളുകൾ അടക്കമുള്ള സ്വകാര്യ സ്‌കൂളുകളിൽ

ദോഹ: ഖത്തറിലെ സ്‌കൂളുകളിലും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ.അടുത്ത അധ്യയനവർഷം മുതൽ നിയന്ത്രണങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിധേയമായി തെരഞ്ഞെടുത്ത ചില സ്വകാര്യ സ്‌കൂളുകളിൽ രണ്ടു ഷിഫ്റ്റുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകുന്നുവെന്നാണ് റിപ്പോർട്ട് പുറത്ത് വരുന്നത്.

കൂടുതൽ വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കുക എന്നതാണ് ലക്ഷ്യം. സ്‌കൂൾ പ്രവേശനം തേടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഖത്തറിലും രണ്ട് ഷിഫ്റ്റ് നടപ്പാക്കുന്നത്

ഇന്ത്യ, പാക്കിസ്ഥാനി കരിക്കുലങ്ങൾ പഠിപ്പിക്കുന്ന സ്‌കൂളുകൾ, ടുണീഷ്യൻ, ഈജിപ്ഷ്യൻ, ഫിലിപ്പിനോ കമ്യൂണിറ്റി സ്‌കൂളുകൾ എന്നിവയെയാണ് രണ്ടു ഷിഫ്റ്റിനായി ആദ്യം പരിഗണിക്കുന്നത്.ണ്ടു ഷിഫ്റ്റ് നടത്താൻ ശേഷിയും മികവും സൗകര്യങ്ങളുമുള്ള സ്‌കൂളുകളെയായിരിക്കും പരിഗണിക്കുക. അടുത്ത അധ്യയനവർഷം മുതൽ കർശന നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും മോണിങ്, ഈവനിങ്ഷിഫ്റ്റ് അനുവദിക്കുകെ.

എന്നാൽ ഈവനിങ് ഷിഫ്റ്റിൽ ചേരുന്ന വിദ്യാർത്ഥികളുടെ ഫീസ് ഘടനയുമായി ബന്ധപ്പെട്ട് കർശനമായ നിബന്ധനകൾ സ്‌കൂളുകൾ പാലിക്കേണ്ടി വരും. ഈഷിഫ്റ്റിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്ന ഫീസ് മോർണിങ് ഷിഫ്റ്റിലെ ഫീസിനോട് തുല്യമായതോ അല്ലെങ്കിൽ അതിനേക്കാൾ കുറഞ്ഞതോ ആയിരിക്കണം. ഈവനിങ് ഷിഫ്റ്റിലും കുറഞ്ഞത് 180 സ്‌കൂൾ ദിനങ്ങളുണ്ടായിരിക്കണം.

ഓഫീസ് ജോലിക്കാർ രണ്ട് ഷിഫ്റ്റിനും ഒന്ന് തന്നെ അനുവ ദിക്കുംഎന്നാൽ ഈവനിങ് ഷിഫ്റ്റിലേക്കായി പുതിയ 50 ശതമാനം അദ്ധ്യാപകരെ നിയമിക്കണം എന്നും വ്യവസ്ഥ ചെയ്യും. ഈവനിങ് ഷിഫ്റ്റ് ക്ലാസുകളുടെ സിലബസും ടൈംടേബിളും മന്ത്രലയത്തിൽ സമർപ്പിക്കു കയും അംഗീകാരം വാങ്ങുകയും വേണം. രണ്ടു ഷിഫ്റ്റുകൾക്ക് അനുമതി ലഭിക്കുന്നതിന് അതേ കമ്യൂണിറ്റിയിൽനിന്നും ഏറ്റവും കുറഞ്ഞത് 80ശതമാനം വിദ്യാർത്ഥികളെങ്കിലും രജിസ്റ്റർ ചെയ്തിരിക്കണം.രണ്ട് ഷിഫ്റ്റിലെയും സിലബസ്, അധ്യയന ദിനങ്ങൾ എന്നിവ അംഗീകൃതമാണെന്ന് ഉറപ്പ് വരുത്തുന്നതിനാണിത്.പ്രൈമറി, പ്രിപ്പറേ റ്ററി, സെക്കന്ററി തലങ്ങളിൽ മാത്രമായിരിക്കും രണ്ടു ഷിഫ്റ്റ് അനുവദിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP