Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷെറിനെ തനിച്ചാക്കി പുറത്തുപോയതിന് തെളിവില്ല; 15 മാസത്തെ ജയിൽവാസത്തിനുശേഷം സിനി മാത്യു പുറത്ത്

ഷെറിനെ തനിച്ചാക്കി പുറത്തുപോയതിന് തെളിവില്ല; 15 മാസത്തെ ജയിൽവാസത്തിനുശേഷം സിനി മാത്യു പുറത്ത്

പി.പി. ചെറിയാൻ

 ഡാളസ് : വളർത്തു മകൾ ഷെറിന്മാത്യു(3)വിനെ വീട്ടിൽ തനിച്ചാക്കി മാതാപിതാക്കൾ പുറത്തുപോയി എന്നതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ ഇല്ലാത്തതിനാൽ സിനിമാത്യുവിനെതിരെ ഫയൽ ചെയ്തിരുന്ന 'ചൈൽഡ് എൻഡേയ്ജർമെന്റ്' ചാർജ്ജ് ഉപേക്ഷിക്കുന്നുവെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് കോടതിയിൽ ബോധിപ്പിച്ചതിനെ തുടർന്ന് സിനിയെ കുറ്റവിമുക്തയാക്കി ജയിൽ വിമോചിതയാക്കാൻ മാർച്ച് 1 ന് ഡിസ്ട്രിക്റ്റ് ജഡ്ജി ആംമ്പർ ഗിവൺസ് ഡേവിഡ് ഉത്തരവിട്ടു.

ഉച്ചക്ക് ശേഷം അറ്റോർണിമാരുടെ അകമ്പടിയോടെ സിനി ജയിലിനു പുറത്തെത്തി. പതിനഞ്ചു മാസമാണ് ഇവർ ജയിലിൽ കഴിഞ്ഞത്. ചെറുപുഞ്ചിരിയോടെ പുറത്തിറങ്ങിയ ഇവർ പുറത്തു കാത്തു നിന്നിരുന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. പതിനഞ്ചു മാസത്തെ ജയിൽവാസം ചാരിറ്റി പ്രവർത്തനമായി കാണുന്നുവെന്നു, സംഭവത്തിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല, എന്നുമാണ് സിനി മറുപടി പറഞ്ഞത്.

സ്വന്തം മകളുമായി എത്രയും വേഗം ഒന്നിച്ചു ജീവിക്കണമെന്നും സിനി പറഞ്ഞു. ജയിലിൽ നിന്നും എങ്ങോട്ടാണ് പോകുന്നതെന്ന് പറയാൻ ഇവർ വിസമ്മതിച്ചു. കുറ്റവിമുക്തയാക്കിയ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിനോടും, തന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും സിനി അറിയിച്ചു. വെസ്ലിയെ കുറിച്ചുള്ള ചോദ്യങ്ങൾക്കും മറുപടി പറഞ്ഞില്ല.

വെസ് ലി മാത്യുവും, സിനി മാത്യുവും തങ്ങളുടെ പാരന്റയ്ൽ റൈറ്റ്സ്(Parantal Rights) ഉപേക്ഷിച്ചിട്ടുള്ളതിനാൽ സ്വന്തം മകളെ വിട്ടു കിട്ടുന്നതിന് വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും. വെസ് ലി മാത്യുവിനെതിരായ കാപ്പിറ്റൽ മർഡർ കേസ്സ് മെയ്മാസം വിചാരണ ആരംഭിക്കും.സിനിക്കെതിരായ കേസ്സ് ഡിസ്മിസ്സ് ചെയ്തതിൽ റിച്ചർഡസൺ പൊലീസ് ഒരു പ്രസ്താവനയിൽ നിരാശ പ്രകടപ്പിച്ചു. ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസുമായി സഹകരിച്ചു നീതി നിർവഹിക്കപ്പെട്ടു എന്ന് ഉറപ്പാക്കുമെന്നും ഇവർ പറഞ്ഞു.

തെളിവുകളുടെ അടിസ്ഥാനത്തിൽ സിനിക്കെതിരെ കേസ്സെടുക്കുകയും, ഒരു മില്യൺ ഡോളർ ജാമ്യം നൽകാനാകാതെ പതിനഞ്ചു മാസം ജയിലിൽ കഴിയേണ്ടവരികയും, പിന്നീട് തെളിവുകൾ ലഭ്യമല്ല എന്നു പറഞ്ഞു വിട്ടയയ്ക്കുകയും ചെയ്ത നീതി ന്യായ വ്യവസ്ഥ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP