Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാനിൽ ഈമാസം 27 മുതൽ പൊതുഗതാഗതം പുനരാരംഭിക്കും; മസ്‌കത്ത് നഗരത്തിലെ ബസ് സർവ്വീസുകൾ ഒക്ടോബർ നാലു മുതലും

ഒമാനിൽ ഈമാസം 27 മുതൽ പൊതുഗതാഗതം പുനരാരംഭിക്കും; മസ്‌കത്ത് നഗരത്തിലെ ബസ് സർവ്വീസുകൾ ഒക്ടോബർ നാലു മുതലും

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബർ 27 മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വാർത്താ വിനിമയ വിവര സാങ്കേതിക വകുപ്പ് മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്നാണ് മന്ത്രാലയം ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമെടുത്തത്.

ഇന്റർസിറ്റി സർവീസുകളായിരിക്കും സെപ്റ്റംബർ 27 മുതൽ ആരംഭിക്കുക. മസ്‌കത്ത് നഗരത്തിലെ സർവീസുകൾ ഒക്‌ടോബർ നാലു മുതലും സലാല നഗരത്തിലേത് ഒക്‌ടോബർ 18 മുതലും ആരംഭിക്കും. സുഹാറിലെ സർവീസുകൾ സംബന്ധിച്ച അറിയിപ്പ് പിന്നീട് നൽകുമെന്നും അധികൃതർ അറിയിച്ചു.

ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിക്കും. ബസുകൾ സർവീസ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും രോഗാണുമുക്തമാക്കും. ഇന്റർസിറ്റി യാത്രക്കാരുടെ താപനില പപരിശോധിക്കുകയും ചെയ്യും. ബസ് യാത്രയിൽ ഉടനീളം എല്ലാവരും മുഖാവരണം ധരിക്കണം. ഇതോടൊപ്പം ബസിനുള്ളിൽ ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP