Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നയോമി റാവു അപ്പീൽ കോർട്ട് ജഡ്ജി- സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം

നയോമി റാവു അപ്പീൽ കോർട്ട് ജഡ്ജി- സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി.സി.: സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ബ്രിട്ട് കവനോയുടെ സ്ഥാനത്തേക്ക് ട്രമ്പ് നോമിനേറ്റ് ചെയ്ത ഇന്തയൻ വംശജ നയോമി റാവുവിനെ (45) സെനറ്റ് ജുഡീഷ്യറി കമ്മിറ്റി എൻഡേഴ്സ് ചെയ്തു.ഫെബ്രുവരി 27ന് ജുഡീഷ്യറി കമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിൽ 12 പേർ നിയമനത്തെ അംഗീകരിച്ചപ്പോൾ 10 പേർ എതിർത്ത് വോട്ടു ചെയ്തു.

ഡെമോക്രാറ്റിക്ക് പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാൽ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ യു.എസ്. സർക്യൂട്ട് ജഡ്ജിയായി നിയമനം ലഭിക്കും. സുപ്രീം കോടതി കഴിഞ്ഞാൽ ഏറ്റവും അധികം അംഗീകാരങ്ങൾ നിഷിപ്തമായിട്ടുള്ളത് യു.എസ്. സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽ ഫോർ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സർക്യൂട്ടാണ്.

വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റഗുലറ്ററി അഫയേഴ്സിൽ അദ്ധ്യക്ഷനായി പ്രവർത്തിച്ചുവരികയാണ്. വൈറ്റ് ഹൗസിൽ ജോർജ് ഡബ്ലിയൂ ബുഷിനൊപ്പവും പ്രവർത്തിച്ചിരുന്നു.ഇന്ത്യൻ അമേരിക്കൻ ലൊ പ്രൊഫസറായി നയോമാ റാവു ഇന്ത്യൻ പാർസി ഡോക്ടർമാരായ ജഹാംഗീർ സെറിൻ ദമ്പതികളുടെ മകളായി 1973 മാർച്ച് 22ന് മിഷൻ ഡിട്രോയിറ്റിലായിരുന്നു ജനനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP