Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമ്പത് വയസുകാരനായ മലയാളി വിദ്യാർത്ഥി സ്‌കൂൾ ബസിൽ ഇരുന്ന് ഉറങ്ങി; കുട്ടി സ്‌കൂളിൽ ഇറങ്ങിയില്ലെന്ന കാര്യം അറിയാതെ ബസ് യാത്ര തുടർന്നു; ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ മന്ത്രാലയത്തിന് പരാതി നല്കാൻ രക്ഷിതാവ്; സംഭവം ഇന്ത്യൻ സ്‌കൂൾ ബസിൽ

ഒമ്പത് വയസുകാരനായ മലയാളി വിദ്യാർത്ഥി സ്‌കൂൾ ബസിൽ ഇരുന്ന് ഉറങ്ങി; കുട്ടി സ്‌കൂളിൽ ഇറങ്ങിയില്ലെന്ന കാര്യം അറിയാതെ ബസ് യാത്ര തുടർന്നു; ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ മന്ത്രാലയത്തിന് പരാതി നല്കാൻ രക്ഷിതാവ്; സംഭവം ഇന്ത്യൻ സ്‌കൂൾ ബസിൽ

മനാമ: ഒമ്പത് വയസുകരനായ മലയാളി വിദ്യാർത്ഥി സ്‌കൂൾ ബസിൽ ഇരുന്ന് ഉറങ്ങി പോയ സംഭവത്തിൽ ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ മന്ത്രാലയത്തിന് പരാതി ന്ലകാൻ രക്ഷിതാവ്. ഇന്ത്യൻ സ്‌കൂൾ റിഫ ക്യാമ്പസിലെ വിദ്യാർത്ഥി അഡ്രിയൽ ജോഫി (9) ആണ് ഇന്നലെ ബസ്സിൽ ഇരുന്നു ഉറങ്ങി പോകുകയും ഡ്രൈവറും സൂപ്പർവൈസിങ് അദ്ധ്യാപകനും ശ്രദ്ധിക്കാത്തതിനെത്തുടർന്ന് കുടുങ്ങുകയും ചെയ്തത്.

സംഭവത്തിൽ കുട്ടിയുടെ പിതാവ് ജോഫി ചെറിയൻ സ്‌കൂളിനും മേൽനോട്ടം വഹിക്കുന്ന അദ്ധ്യാപകനുമെതിരെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഇന്ന് ഔദ്യോഗിക പരാതി നൽകുമെന്ന് മറുനാടൻ മലയാളിയോട് പറഞ്ഞു. അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ സംഭവം അഡ്രിയലിന്റെ ജീവൻ അപകടത്തിലാക്കുമെന്നും മറ്റൊരു സ്വകാര്യ സ്‌കൂളിനായി രണ്ടാം ഘട്ട ഡ്രോപ്പ് ഓഫ് പൂർത്തിയാക്കിയ ശേഷമാണ് ഡ്രൈവർ മകനെ തിരികെ സ്‌കൂളിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സംഭവം സ്‌കൂൾ ഗൗരവമായി കാണുന്നുണ്ടെന്നും സൂപ്പർവൈസിങ് അദ്ധ്യാപകന് രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സ്‌കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്.സ്‌കൂൾ ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്നും അടുത്ത ഘട്ടം പിരിച്ചുവിടുമെന്ന് കർശന മുന്നറിയിപ്പോടെ പ്രിൻസിപ്പൽ അദ്ധ്യാപകന് മെമോ നൽകിയിട്ടുണ്ടെന്നും സ്‌കൂൾ അധികൃതരും മറുനാടനോട് പ്രതികരിച്ചു.

എല്ലാ ഡ്രൈവർമാർക്കും സ്‌കൂളിൽ നിന്ന് ഒരു സർക്കുലർ പുറപ്പെടുവിക്കുകയും ക്യാമ്പസിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ബസുകൾ പരിശോധിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം സ്വകാര്യ ഗതാഗത ദാതാവിന് അവരുടെ ഡ്രൈവർമാരെ ഈ വിഷയത്തിൽ നിർദ്ദേശിക്കാൻ അറിയിപ്പ് നൽകിയിട്ടുണ്ട്. സ്‌കൂൾ ബസ്സിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷാ നടപടികളെക്കുറിച്ച് കഴിഞ്ഞ ആഴ്ച ഒരു നോട്ടീസ് നൽകിയിരുന്നു. ഈ സംഭവത്തെത്തുടർന്ന് എല്ലാ അദ്ധ്യാപകർക്കും മറ്റൊരു സർക്കുലർ നൽകുമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചതായും പറഞ്ഞു.

യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ സ്‌കൂൾ ബസിനുള്ള കുട്ടികൾ ഇരുന്ന് മരിച്ച സംഭവങ്ങൾ നിരവധിയാണ്. ബസിലെ ജീവനക്കാരുടെ അശ്രദ്ധയാണ് മിക്കപ്പോഴും ഇത്തരം സംഭവങ്ങളിൽ ആവർത്തിക്കാറുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP