Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയർലന്റിൽ സ്‌കൂളുകൾ സെപ്റ്റംബറിൽ തുറക്കും; കുട്ടികൾ തമ്മിൽ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം; സാനിറ്റൈസറും വൃത്തിയുള്ള അന്തരീക്ഷവും ഉറപ്പാക്കണം; നിർദ്ദേശങ്ങളുമായി അധികൃതർ

അയർലന്റിൽ സ്‌കൂളുകൾ സെപ്റ്റംബറിൽ തുറക്കും; കുട്ടികൾ തമ്മിൽ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം; സാനിറ്റൈസറും വൃത്തിയുള്ള അന്തരീക്ഷവും ഉറപ്പാക്കണം; നിർദ്ദേശങ്ങളുമായി അധികൃതർ

സ്വന്തം ലേഖകൻ

ഡബ്ലിൻ: കൊവിഡിൽ നിന്നും മുക്തമാകുന്ന അയർലന്റിൽ സ്‌കൂൾ തുറക്കുവാൻ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. സെപ്റ്റംബറിൽ സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കെ നിരവധി നിർദ്ദേശങ്ങളാണ് വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. അതേസമയം, പ്രൈമറി വിദ്യാർത്ഥികൾക്ക് സാമൂഹിക അകലം പാലിക്കുന്നതിൽ കാർക്കശ്യം വേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നിർദ്ദേശങ്ങൾ ഇങ്ങനെ:

പ്രൈമറി വിദ്യാർത്ഥികൾ തമ്മിൽ ക്ലാസ്‌റൂമുകളിൽ ഒരു മീറ്റർ സാമൂഹികാകലം പാലിച്ചാൽ മതി. ക്ലാസ് റൂമിൽ സാധിക്കുമെങ്കിൽ ഈ അകലം പാലിച്ചുതന്നെ ചെറുഗ്രൂപ്പുകളായി തിരിക്കണം. തമ്മിലുള്ള ഇടപഴകൽ കുറയ്ക്കുന്നതിനായാണ് കുട്ടികളെ ചെറു ചെറു ഗ്രൂപ്പുകളായി ക്രമീകരിക്കുന്നത്.ഇത് ക്ലാസിന്റെ തുടക്കം മുതൽ അവസാനം വരെ തുടരണം.

ക്ലാസിൽ ഡെസ്‌കിനു ചുറ്റുമായാണ് കുട്ടികളെ ക്രമീകരിക്കുന്നതെങ്കിൽ ഒരുമീറ്റർ അകലം പാലിക്കണമെന്നില്ല. ബ്രേക്ക് ടൈമുകളിൽ ഇവർ കൂടിക്കലരാതിരിക്കാൻ ശ്രദ്ധിക്കണം. ഇടവേളകളിൽ സാനിറ്റൈസറുകൾക്ക് പുറമേ കുട്ടികൾക്ക് കൈകഴുകുന്നതിനും സൗകര്യങ്ങളൊരുക്കണം. പരമാവധി ഹൈജീൻ ആയിട്ടുള്ള അന്തരീക്ഷം സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ടോയ്‌ലെറ്റുകളിലും പാചകമുറിയിലും മറ്റും ചൂടുവെള്ളം ഉപയോഗിക്കണം. തണുത്തവെള്ളം മാത്രമേ കിട്ടൂ എന്ന സ്ഥിതിയുള്ളയിടങ്ങളിൽ എളുപ്പത്തിൽ അലിയുന്ന സോപ്പും ഉപയോഗിക്കണം. സ്‌കൂൾ സ്റ്റാഫും വിദ്യാർത്ഥികളും സാധ്യമായ ഇടങ്ങളിലെല്ലാം ഒരു മീറ്റർ സാമൂഹികാകലം പാലിക്കണം.

ക്ലാസ് റൂമിന് പുറത്ത് വിദ്യാർത്ഥികൾ തമ്മിലും ജീവനക്കാരും വിദ്യാർത്ഥികൾ തമ്മിലും സന്ദർശകരുമായും രണ്ട് മീറ്ററെന്ന സാമൂഹികാകലം പാലിക്കണം. ഐറീഷ് നാഷണൽ ടീച്ചേഴ്‌സ് ഓർഗനൈസേഷൻ അടക്കമുള്ള സംഘടനകൾ സർക്കാർ നിർദ്ദേശങ്ങളെ പിന്താങ്ങി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP