Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനെട്ടു വയസ്സ് തികഞ്ഞ സ്ത്രീകൾക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ സ്വന്തം പേര് മാറ്റാം; സൗദി അറേബ്യയിൽ നിന്ന് സ്ത്രീ ശാക്തീകരണ വാർത്ത വീണ്ടും

പതിനെട്ടു വയസ്സ് തികഞ്ഞ സ്ത്രീകൾക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ സ്വന്തം പേര് മാറ്റാം; സൗദി അറേബ്യയിൽ നിന്ന് സ്ത്രീ ശാക്തീകരണ വാർത്ത വീണ്ടും

അക്‌ബർ പൊന്നാനി

ജിദ്ദ: കഴിഞ്ഞ ഏതാനും വർഷങ്ങളിലായി സ്ത്രീ ശാക്തീരണ വിഷയത്തിൽ ആഗോള ശ്രദ്ധ പിടിച്ചെടുത്തു കൊണ്ടിരിക്കുന്ന സൗദി അറേബ്യയിൽ നിന്ന് വീണ്ടും വിപ്ലവകരമായ നടപടി. പതിനെട്ട് വയസ്സ് പ്രായം പൂർത്തിയായ വനിതയ്ക്ക് ഇനി മുതൽ സ്വന്തം നിലയ്ക്ക് തന്നെ പേര് മാറ്റാനുള്ള അവകാശം ലഭിച്ചു. ഇക്കാര്യത്തിൽ സ്ത്രീകൾക്ക് സ്വന്തമായി ഈ ഇതുവരെയും അവകാശമുണ്ടായിരുന്നില്ല. മാതാപിതാക്കളിൽ നിക്ഷിപ്തമായിരുന്നു ഈ അവകാശം.

ശനിയാഴ്ച 'അൽഇഖ്ബാറിയ' ചാനലിലെ ഒരു പരിപാടിയിലൂടെ സിവിൽ സ്റ്റാറ്റസ് വിഭാഗം ഔദ്യോഗിക വാക്താവ് മുഹമ്മദ് അൽജാസിർ വെളിപ്പെടുത്തിയതാണ് പുതിയ നീക്കം. 'നാഷണൽ ഐഡന്റിറ്റി രേഖ കൈവശമുള്ള പതിനെട്ട് പിന്നിട്ട സൗദി വനിതയ്ക്ക് രക്ഷിതാവിന്റെ സമ്മതിയില്ലാതെ തന്നെ സ്വന്തം പേര് മാറ്റാനുള്ള അവകാശം ഉണ്ടായിരിക്കും. എന്നാൽ, പതിനെട്ട് വയസ്സിൽ താഴെയുള്ളവരുടെ കാര്യത്തിൽ ഇത് മാതാവിന്റെയും പിതാവിന്റെയും ഒരുമിച്ചുള്ള അവകാശമായിരിക്കും.'

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി സൗദിയിൽ അരങ്ങേറിയ സ്ത്രീ ശാക്തീകരണ നടപടികളെ യഥാർത്ഥ 'മുല്ലപ്പൂ വിപ്ലവം' ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഭരണ, രാഷ്ട്രീയ, തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുകയും വർദ്ധിപ്പിക്കാനുമുള്ള നടപടികളും ഇതിൽ പെടുന്നു. രാജ്യത്തെ പാർലിറ്റ്‌മെന്റ് ആയ ശൂറാ കൗൺസിലിൽ പകുതിയോളം സ്ത്രീകളാണ്. ഉന്നത ഭരണ, നയതന്ത്ര മേഖലകളിലും ഉള്ള സ്ത്രീ സാന്നിധ്യം ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും അന്താരാഷ്ട്ര തലത്തിൽ പരക്കെ സ്വാഗതം ചെയ്യപ്പെട്ട പരിഷ്‌കരണങ്ങളാണ്. 2019 ൽ നടപ്പാക്കിയ മറ്റൊരു നിയമ പ്രകാരം സ്ത്രീകൾക്ക് ഉന്നത സൈനിക തസ്തികകളിലെ സേവനത്തിനും അനുമതിയായി,

രക്ഷിതായ്വിന്റെ അനുമതിയില്ലാതെ തന്നെ സ്ത്രീകൾക്ക് വിദ്യഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ തൊഴിലെടുക്കാനുള്ള അനുമതി 2017 ലഭിക്കുകയുണ്ടായി. അതേവർഷം തന്നെയാണ് സ്ത്രീകൾക്ക് ഒറ്റയ്ക്ക് വാഹനം ഡ്രൈവ് ചെയ്യാനുള്ള അവകാശം ലഭിച്ചത്. 2019 ആഗസ്തിൽ ലഭിച്ച മറ്റൊരു രാജകീയ ഉത്തരവ് സ്ത്രീകളുടെ മേലുണ്ടായിരുന്ന യാത്രാ നിയന്ത്രണം അസാധുവായി മാറി. ഏറ്റവും ഒടുവിൽ പ്രായപൂർത്തിയായ സ്ത്രീകൾക്ക് ഹോട്ടലുകളിൽ ഒറ്റയ്ക്ക് താമസിക്കാനുള്ള അവകാശവും ലഭിക്കുകയുണ്ടായി.

സൗദിയുടെ സ്ത്രീ ശാക്തീകരണ നീക്കങ്ങളുടെ ഒടുവിലത്തെ ഒന്നാണ് പേര് മാറ്റാനുള്ള സ്വന്തമായ അവകാശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP