Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിംഗപ്പൂരിൽ കോവിഡ് ടെസ്റ്റ് നടത്തുവാൻ ഇനി ആരോഗ്യ പ്രവർത്തകർ വേണ്ടാ.. സ്വാബ് ടെസ്റ്റുകൾ ചെയ്യുവാൻ റോബോട്ടുകൾ റെഡി

സിംഗപ്പൂരിൽ കോവിഡ് ടെസ്റ്റ് നടത്തുവാൻ ഇനി ആരോഗ്യ പ്രവർത്തകർ വേണ്ടാ.. സ്വാബ് ടെസ്റ്റുകൾ ചെയ്യുവാൻ റോബോട്ടുകൾ റെഡി

സ്വന്തം ലേഖകൻ

സിംഗപ്പൂർ: കോവിഡ് 19 സ്വാബ് ടെസ്റ്റുകൾ നടത്തുവാൻ റോബോട്ടിനെ വികസിപ്പിച്ച് സിംഗപ്പൂർ. റോബോട്ട് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുകയും അവരെ കൂടുതൽ സുരക്ഷിതമാക്കുവാനും സാധിക്കുകയും ചെയ്യും.

നാഷണൽ കാൻസർ സെന്റർ സിംഗപ്പൂർ (എൻസിസിഎസ്), സിംഗപ്പൂർ ജനറൽ ഹോസ്പിറ്റൽ (എസ്ജിഎച്ച്) എന്നിവിടങ്ങളിലെ ക്ലിനിക്കുകൾ ആണ് സ്വാബ് റോബോട്ടിനെ വികസിപ്പിക്കുന്നതിൽ ബയോബോട്ട് സർജിക്കൽ എന്ന സ്ഥാപനവുമായി പങ്കാളികളായത്.

പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ ആവശ്യകത കുറച്ചുകൊണ്ട് സ്വമേധയാലുള്ള കോവിഡ് 19 സ്വാബ് ടെസ്റ്റുകളുടെ പരിമിതികൾ പരിഹരിക്കുന്നതിന് റോബോട്ട് സഹായിക്കുന്നു. മാത്രമല്ല, കൂടുതൽ നേരം പ്രവർത്തിപ്പിക്കാമെന്നതും കൂടുതൽ സ്വാബ് ടെസ്റ്റുകൾ നടത്താമെന്നതും ഇതിന്റെ പ്രത്യേകതകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP