Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജെം മാളിലെ റോബിൻസൺസ് ഔട്ട്‌ലെറ്റ് പൂട്ടാനൊരുങ്ങുന്നു; പ്രവർത്തനം ഓഗസ്റ്റ് വരെ മാത്രമെന്ന് കമ്പനി

ജെം മാളിലെ റോബിൻസൺസ് ഔട്ട്‌ലെറ്റ് പൂട്ടാനൊരുങ്ങുന്നു; പ്രവർത്തനം ഓഗസ്റ്റ് വരെ മാത്രമെന്ന് കമ്പനി

സ്വന്തം ലേഖകൻ

ജുറോംഗ് ഈസ്റ്റിലെ ജെം മാളിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോർ റോബിൻസൺസ് ഓഗസ്റ്റ് അവസാനത്തോടെ അടച്ചിടുമെന്ന് കമ്പനി. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാപന നടത്തിപ്പുകാരനായ ലെന്റ്‌ലീസുമായുള്ള ചർച്ചയെ തുടർന്നാണ് ഈക്കര്യം തീരുമാനിച്ചത്. തികച്ചും സൗഹാർദ്ദപരമായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് കമ്പനി വ്യക്തമാക്കി.

2019 നവംബർ മുതൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും സ്റ്റോർ അടച്ചു പൂട്ടുന്ന സമയം പരസ്പര സമ്മതത്തോടെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്നും'' റീട്ടെയിലർ പറഞ്ഞു. ജെം മാളിലെ റോബിൻസൺസിന്റെ നാലു നില ഔട്ട് ലെറ്റ് 2013 മുതലാണ് പ്രവർത്തനം ആരംഭിച്ചത്.

റാഫിൽ സിറ്റി ഷോപ്പിങ് സെന്ററിൽ 2001ൽ ആരംഭിച്ച രണ്ട് ഔട്ട്‌ലെറ്റുകളും 2013ൽ ആരംഭിച്ച ദി ഹീരനും ഇപ്പോഴും പ്രവർത്തിക്കുകയാണ്. ഇതിന്റെ മുൻനിര ഔട്ട്ലെറ്റ് 2014 വരെ ദി സെന്റർ പോയിന്റിലായിരുന്നു.

സിംഗപ്പൂരിലെ വിജയകരമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ അതിന്റെ മാനേജ്‌മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ നവീകരണം ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ പരിഷ്‌കരിക്കുമെന്നും റോബിൻസൺസ് പറഞ്ഞു. കഴിഞ്ഞ മാസം ഇ-കൊമേഴ്സ് വിപണന കേന്ദ്രമായ ലാസ്മാളിൽ ഡിജിറ്റൽ സ്റ്റോർ ആരംഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP