Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വരുംദിവസങ്ങളിൽ രാജ്യത്ത് മഴ പെയ്യുവാൻ സാധ്യത; വാഹനങ്ങൾ ഓടിക്കുമ്പോഴും തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുമ്പോഴും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഖത്തർ

വരുംദിവസങ്ങളിൽ രാജ്യത്ത് മഴ പെയ്യുവാൻ സാധ്യത; വാഹനങ്ങൾ ഓടിക്കുമ്പോഴും തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുമ്പോഴും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഖത്തർ

സ്വന്തം ലേഖകൻ

ദോഹ: രാജ്യത്ത് വരും ദിവസങ്ങളിലും മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രികളിൽ ഈർപ്പം കൂടാനും മഞ്ഞുണ്ടാവാനും സാധ്യതയേറെയാണ്. ഈയാഴ്ച അവസാനം വരെ രാത്രികളിൽ ഈർപ്പം ഉണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളായ റാസ് ലഫാൻ, അൽ ജസ്സാസിയ മേഖലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. കാഴ്ചാപരിധി രണ്ടു കിലോമീറ്ററിലും താഴെയായിരുന്നു അവിടങ്ങളിൽ. മഴ സാധ്യതയുള്ളതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.

ഇടിമിന്നലോടുകൂടി മഴയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിന്നും മാറിനിൽക്കണം. വാഹനം ഓടിക്കുമ്പോൾ വേഗത കുറക്കണം, വിൻഡോ ഗ്ലാസുകൾ താഴ്‌ത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം, വൈപ്പർ കൃത്യമായി പ്രവർത്തിപ്പിക്കണം, മൊബൈൽ ഫോൺ ഉപയോഗിക്കരുത്, ജലാശയങ്ങൾക്ക് സമീപത്തു നിന്നും മാറി നിൽക്കുകയും വേണം. ഇടിമിന്നൽ സമയങ്ങളിൽ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിർത്തുകയും ഡിസ്‌കണക്ട് ചെയ്യണം. നനഞ്ഞ കൈകൾ കൊണ്ട് വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക. അടിയന്തര സാഹചര്യങ്ങളിൽ 999 നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP