Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തറിൽ രോഗം ബാധിച്ചവരുടെ എണ്ണം 693 ആയി ; സംഘം ചേർന്നാൽ മൂന്ന് വർഷം തടവും രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷയും ഉറപ്പ്; രോഗികൾക്ക് താമസസ്ഥലത്തേക്ക് മരുന്നെത്തിച്ച് നൽകുന്ന സംവിധാനവുമായി ആരോഗ്യവകുപ്പ്

ഖത്തറിൽ രോഗം ബാധിച്ചവരുടെ എണ്ണം  693 ആയി ; സംഘം ചേർന്നാൽ മൂന്ന് വർഷം തടവും രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷയും ഉറപ്പ്; രോഗികൾക്ക് താമസസ്ഥലത്തേക്ക് മരുന്നെത്തിച്ച് നൽകുന്ന സംവിധാനവുമായി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ

ത്തറിൽ 59 പേർക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗം ബാധിച്ചവരുടെ എണ്ണം 693 ആയി ഉയർന്നു.രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പരിശോധന നടത്തിയവരുടെ എണ്ണം രാജ്യത്ത് 20058 ആയി. കൂടാതെ മൊത്തം രോഗം ഭേദമായവരുടെ എണ്ണം 51 ആയിട്ടുമുണ്ട്.

ഇതോടെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുഇടങ്ങളിൽ സംഘം ചേരുന്നത് മൂന്ന് വർഷം തടവും രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. കോവിഡ് വ്യാപനം തടയുന്നതിനായുള്ള നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്.

കോർണീഷ്, കഫ്തീരിയകൾ, തുടങ്ങിയവയ്ക്ക് മുന്നിൽ കൂട്ടം കൂടി നിൽക്കുക, വീടിന്റെയോ താമസകേന്ദ്രത്തിന്റെ ടെറസിന് മുകളിലോ പള്ളികൾക്ക് മുന്നിലോ സംഘം ചേർന്ന് പ്രാർത്ഥന നടത്തൽ തുടങ്ങിയവ വിലക്കിക്കൊണ്ടുള്ള പോസ്റ്റർ മന്ത്രാലയം പുറത്തിറക്കി. ഇത്തരം പ്രവർത്തനങ്ങൾ കുറ്റകരമാണെന്നും പിടിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവു ശിക്ഷയോ രണ്ട് ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്ററിൽ പറയുന്നു.

അതിനിടെ കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിലും ജീവനക്കാരുടെ ശമ്പളവും വാടകയും മുടങ്ങാതിരിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഖത്തർ അമീർ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചു. മൂന്ന് ബില്യൺ ഖത്തർ റിയാലിന്റെ ഗാരന്റി ലോൺ പാക്കേജാണ് ഖത്തർ അമീർ അനുവദിച്ചിരിക്കുന്നത്.

ഇത് കൂടാതെ രോഗികൾക്ക് താമസ സ്ഥലത്തേക്ക് മരുന്നുകളെത്തിച്ചു നൽകുന്ന സംവിധാനവുമായി ആരോഗ്യവകുപ്പും രംഗത്തെത്തി. പ്രൈമറി ഹെൽത്ത് സെന്ററുകൾ വഴിയാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മരുന്നുകൾ താമസ കേന്ദ്രങ്ങളിലെത്തിച്ചു നൽകുന്ന അടിയന്തിര സേവനം ഖത്തർ ആരോഗ്യമന്ത്രാലയം ആരംഭിച്ചത്.

നഗരങ്ങളിൽ നിന്നും മാറി താമസിക്കുന്നവർക്കും അടിയന്തിര രോഗ ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓരോരുത്തരും താമസിക്കുന്ന ഭാഗങ്ങളിലുള്ള പ്രൈമറി ഹെൽത്ത് സെന്റർ വഴിയാണ് ഈ സൗകര്യം നടപ്പാക്കുന്നത്. ഇതിനായി ഓരോ പിഎച്ച്‌സിസിയും പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പർ ജനങ്ങൾക്കായി നൽകിയിട്ടുണ്ട്.

ഈ നമ്പറിൽ പിഎച്ച്‌സിസിയുമായി ബന്ധപ്പെട്ടാൽ താമസിക്കുന്ന റൂമുകളിലേക്ക് മരുന്നുകൾ എത്തിച്ചുനൽകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ 16000 എന്ന ടോൾ ഫ്രീ നമ്പറിലൂടെ ഡോക്ടറുമായി വീഡിയോ കോൾ ചെയ്യാനുള്ള അവസരവും ആരോഗ്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP