Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നാളെ മുതൽ എല്ലാ വിമാന സർവ്വീസുകളും 14 ദിവസത്തേക്ക് നിർത്തിവയ്ക്കും; മെട്രോകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളും നിർത്തി; പള്ളികൾ ഇന്ന് മുതൽ അനശ്ചിതകാലത്തേക്ക് അടച്ചു; നിയന്ത്രണങ്ങളുമായി ഖത്തറും

നാളെ മുതൽ എല്ലാ വിമാന സർവ്വീസുകളും 14 ദിവസത്തേക്ക് നിർത്തിവയ്ക്കും; മെട്രോകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളും നിർത്തി; പള്ളികൾ ഇന്ന് മുതൽ അനശ്ചിതകാലത്തേക്ക് അടച്ചു; നിയന്ത്രണങ്ങളുമായി ഖത്തറും

സ്വന്തം ലേഖകൻ

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഖത്തർ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 18-ാം തീയ്യതി മുതൽ എല്ലാ വിമാന സർവീസുകളും 14 ദിവസത്തേക്ക് നിർത്തിവെയ്ക്കാനാണ് തീരുമാനം. ഇതിന് പുറമെ മെട്രോകൾ ഉൾപ്പെടെയുള്ള എല്ലാ പൊതുഗതാഗത സംവിധാനങ്ങളും കഴിഞ്ഞ ദിവസം മുതൽ നിർത്തിവെച്ചു.

കൂടാതെ മുൻകരുതലിന്റെ ഭാഗമായി ഖത്തറിലെ എല്ലാ പള്ളികളും ഇന്നുമുതൽ അടച്ചിടുമെന്ന് അറിയിച്ചു. മാർച്ച് 17നു ളുഹർ നമസ്‌കാരത്തിനു ശേഷം മുതൽ അനിശ്ചിതകാലത്തേക്കാണ് അടച്ചിടുകയെന്ന് നോട്ടീസിൽ പറയുന്നു.അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നമസ്‌കാരം നടക്കില്ല. ബാങ്ക് വിളി തുടരും.

പ്രതിരോധ നടപടികളുടെ ഭാഗമായി മുഴുവൻ രാജ്യക്കാർക്കും ഖത്തറിലേക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് അർദ്ധ രാത്രി മുതൽ നിലവിൽ വരും. ട്രാൻസിറ്റ്, കാർഗോ, ഖത്തർ എയർവെയ്സ് വിമാനങ്ങൾ ഒഴികെ എല്ലാ വിമാനങ്ങൾക്കും വിലക്കുണ്ട്. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അതേസമയം ഇന്ത്യയിലെക്കുള്ള ഖത്തർ എയർവേസിന്റെ സർവീസുകൾക്ക് നിലവിൽ മുടക്കമില്ല.

മെട്രോയും ബസ് സർവീസും ഉൾപ്പെടെയുള്ള എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ഞായറാഴ്ച രാത്രിയോടെ പ്രവർത്തനം നിർത്തി. 55ന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം, മാനസിക സമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവർക്ക് താമസ സ്ഥലത്തിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകും.

രാജ്യത്ത് ഞായറാഴ്ച മാത്രം 64 പേർക്കാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 401 ആയി. നാല് പേർക്ക് ഇതിനോടകം രോഗം ഭേദമാവുകയും ചെയ്തു. 7950 പേർക്ക് പരിശോധന നടത്തിയത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP