Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിലും കൊറോണ രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം മൂന്നായി; രോഗം സ്ഥിരീകരിച്ചത് ഇറാനിൽ നിന്നെത്തിയ ഖത്തരി പൗരന്മാരിൽ; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

ഖത്തറിലും കൊറോണ രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം മൂന്നായി;  രോഗം സ്ഥിരീകരിച്ചത് ഇറാനിൽ നിന്നെത്തിയ ഖത്തരി പൗരന്മാരിൽ; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ത്തറിലും രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം മൂന്നായി.ഇറാനിൽ നിന്ന് തിരിച്ചെത്തിയ 36 വയസ്സുള്ള ഖത്തരി യുവാവിന് ഇന്നലെ രോഗം സ്ഥീരികരിച്ചതിന് പിന്നാലെ രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറാനിൽ നിന്നെത്തിയ രണ്ട് ഖത്തരി പൗരന്മാരിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഖത്തറിലെ മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നായി.

ഖത്തർ ആരോഗ്യമന്ത്രാലയമാണ് രാജ്യത്തുകൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂന്നായെന്ന വിവരം അറിയിച്ചത്. രണ്ട് പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇറാനിൽ നിന്ന് തിരിച്ചെത്തി നിരീക്ഷണത്തിലായിരുന്ന രണ്ട് ഖത്തരി പൗരന്മാരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഇക്കഴിഞ്ഞ 27 ന് പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിലാണ് ഇറാനിൽ നിന്നും ദോഹയിലെത്തിച്ചത്. എയർപോർട്ടിലെത്തി ശക്തമായ സുരക്ഷാ മുൻകരുതലുകളോടെ തന്നെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

പൊതുജനങ്ങളുമായോ പൊതുഇടങ്ങളുമായോ ഇവർക്ക് ഇടപെടാനുള്ള സാഹചര്യം ഇതുവരെ ഒരുക്കിയിട്ടാല്ലത്തിനാൽ തന്നെ ഇവരിൽ നിന്ന് രാജ്യത്തെ മറ്റുള്ളവർക്ക് രോഗം പടരാനുള്ള ഒരു സാധ്യതയുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ പ്രത്യേക ചികിത്സാവിഭാഗത്തിലുള്ള ഇവരുടെ ആരോഗ്യ സ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

അതിനിടെ ഈജിപ്തിൽ നിന്നും ഖത്തരി പൗരന്മാരല്ലാത്ത ആരെയും ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഖത്തർ ഏവിയേഷൻ അഥോറിറ്റി സർക്കുലർ ഇറക്കിയിട്ടുണ്ട്. ഈജിപ്തിലും രോഗം പടരുന്ന സാഹചര്യത്തിലാണ് നടപടി. രോഗ പ്രതിരോധത്തിനായി പൊതുജനങ്ങൾ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കാനും അധികൃതർ നിർദേശിച്ചു.

രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രികളിലെത്തണം. ഇത്തരം ആളുകളിൽ നിന്നും മറ്റുള്ളവർ പരമാവധി അകലം പാലിക്കണം. പൊതുഇടങ്ങളിൽ ഇടപെടുന്നവരും ജോലി ചെയ്യുന്നവരും മാസ്‌ക് ധരിക്കണം. കൈകൾ എല്ലായപ്പോഴും സോപ്പുപയോഗിച്ച് കഴുകി വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP