Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ ചരക്കുവിമാനം സർവീസ് തുടങ്ങി; കൊച്ചിയിലേക്കുള്ള ആദ്യ ചരക്കുവിമാനം പറന്നത് ഇന്ന് പുലർച്ചെ

ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ ചരക്കുവിമാനം സർവീസ് തുടങ്ങി; കൊച്ചിയിലേക്കുള്ള ആദ്യ ചരക്കുവിമാനം പറന്നത് ഇന്ന് പുലർച്ചെ

സ്വന്തം ലേഖകൻ

ദോഹ: ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ ചരക്കുവിമാനം സർവീസ് തുടങ്ങി.ഇന്ന് പുലർച്ചെയാണ് കൊച്ചിയിലേക്കുള്ള ആദ്യ ചരക്കുവിമാനം പറന്നത്. .ഇതോടെ കേരളത്തിൽ നിന്ന് ഖത്തറിലേക്കുള്ള കാർഗോ സർവീസ് നടത്തും, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതും സുഗമമാവും.

ക്യുആർ 8640 നമ്പറിലുള്ള യാത്രാവിമാനമാണ് ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത്. പുലർച്ചെ 2.15 ന് ഖത്തറിൽ നിന്ന് പുറപ്പെട്ട് രാവിലെ 8.42ന് കൊച്ചിയിലെത്തി. കൊറോണ വ്യാപനം തടയുന്നതിന് വിദേശ യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് കാരണം ഖത്തറിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെക്കാനാവാതെ ഇവിടെ തന്നെ സംസ്‌കരിച്ചിരുന്നു. കഴിഞ്ഞയാഴ്‌ച്ച കോയമ്ബത്തൂർ സ്വദേശിയുടെ മൃതദേഹമാണ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ആദ്യമായി ഇന്ത്യയിൽ എത്തിയത്.

ഖത്തർ എയർവെയ്സ് 19 ചരക്കു വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് പറത്താൻ കഴിഞ്ഞയാഴ്‌ച്ച തീരുമാനിച്ചിരുന്നു. ബോയിങ് 777-330ഇആർ, ബോയിങ് 787 ഡ്രീംലൈനർ യാത്രാ വിമാനങ്ങളാണ് ഖത്തർ ചരക്കുവിമാനമായി ഉപയോഗിക്കുന്നത്. ഡൽഹി, ഹൈദരാബാദ്, ബംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ തുടങ്ങിയത്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോകത്തെ മിക്ക വിമാന കമ്പനികളും സർവീസ് നിർത്തിവച്ചെങ്കിലും കുടുങ്ങിപ്പോയ യാത്രക്കാരെ അവരുടെ ജന്മനാട്ടിലെത്തിക്കുന്നതിനും അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും ഖത്തർ എയർവെയ്‌സ് സർവീസ് തുടരുന്നുണ്ട്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP