Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് നാളെ മുതൽ കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിൽ കോവിഡ് പരിശോധിക്കാം

ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് നാളെ മുതൽ കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിൽ കോവിഡ് പരിശോധിക്കാം

സ്വന്തം ലേഖകൻ

ദോഹ: ഇന്ത്യയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് നാളെ മുതൽ കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് 19 സര്ട്ടിഫിക്കറ്റ് യാത്രയ്ക്കായി ഹാജരാക്കാമെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി.

ഐസിഎംആർ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള ആർടി-പിസിആർ പരിശോധനകൾക്ക് മാത്രമാണ് അനുമതി. ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങൾ അറിയാൻ https://www.icmr.gov.in വെബ്‌സൈറ്റ് സന്ദർശിക്കണം.

നേരത്തെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഏതാനും കോവിഡ്-19 പരിശോധനാ കേന്ദ്രങ്ങൾക്ക് മാത്രമാണ് ഖത്തർ എയർവേയ്‌സ് അനുമതി നൽകിയിരുന്നത്. യാത്രക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്-19 നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് കൈവശമില്ലാത്തവർക്ക് ഖത്തർ എയർവേയ്സിൽ യാത്ര അനുവദിക്കില്ല. അതേസമയം കോവിഡ് രഹിത പരിശോധനാ സർട്ടിഫിക്കറ്റുള്ള കുടുംബാഗങ്ങൾക്കൊപ്പമാണ് വരുന്നതെങ്കിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പരിശോധന വേണ്ട. ഇന്ത്യ കോവിഡ് വ്യാപനം കൂടിയ രാജ്യമായതിനാൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP