Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തർ എയർവേയ്‌സ് വിമാനം നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങി; വിമാനമെത്തിയത് അങ്കമാലി സ്വദേശി ഇട്ടിയച്ചൻ പോളിന്റെ മൃതദേഹവുമായി

ഖത്തർ എയർവേയ്‌സ് വിമാനം നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങി; വിമാനമെത്തിയത് അങ്കമാലി സ്വദേശി ഇട്ടിയച്ചൻ പോളിന്റെ മൃതദേഹവുമായി

സ്വന്തം ലേഖകൻ

ഖത്തർ: ഖത്തറിൽ വച്ച് മരണത്തിനു കീഴടങ്ങിയ പ്രവാസി മലയാളിയുടെ മൃതദേഹവുമായി ഖത്തർ എയർവേയ്‌സ് വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. കൊവിഡ് 19നുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണും വിമാന സർവ്വീസിനു വിലക്കും ഏർപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് ഖത്തറിൽ നിന്നും ഒരു വിമാനം കൊച്ചിയിലേക്ക് എത്തുന്നത്. ഖത്തറിലെ പ്രവാസി മലയാളിയായിരുന്ന അങ്കമാലി മറ്റത്തിൽ വീട്ടിൽ ഇട്ടിയച്ചൻ പോളിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ഏറെ നാളായി കാൻസർ ബാധിതനായിരുന്നു ഇട്ടിയച്ചൻ പോൾ.

തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിലെ ദേശീയ അർബുദ പരിചരണ ഗവേഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. 65 വയസായിരുന്നു പ്രായം. ഇന്നലെ രാവിലെ എയർപോർട്ടിൽ എത്തിച്ച മൃതദേഹം വൈകിട്ട് തന്നെ അങ്കമാലി ബസലിക്ക പള്ളിയിൽ സംസ്‌കരിച്ചു. പരേതയായ മേരി പോൾ ആണ് ഭാര്യ. മക്കൾ-അനു റ്റാൻസി (കാനഡ), അശ്വതി പോൾ (ഫിസിയോതെറാപ്പിസ്റ്റ്, പ്രാഥമികാരോഗ്യ കോർപറേഷൻ, ദോഹ). മരുമക്കൾ: റ്റാൻസി ഫ്രാൻസിസ്, തോമസ് ചെറിയാൻ (ഫിസിയോതെറാപ്പിസ്റ്റ്, പ്രാഥമികാരോഗ്യ കോർപറേഷൻ, ദോഹ).

യാത്രാവിമാനം ഉപയോഗിച്ച് ഇന്ത്യയിലേക്കുള്ള കാർഗോ സേവനം ഖത്തർ എയർവേയ്സ് ശക്തിപ്പെടുത്തിയതാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ സഹായിച്ചത്. ഖത്തർ കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ സഹായത്താലാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചത്. കാർഗോ സേവനങ്ങൾക്കായുള്ള പുതിയ സർവീസ് ആരംഭിച്ചതോടെ ഖത്തറിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള തടസം നീങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച കോയമ്പത്തൂർ സ്വദേശിയുടെ മൃതദേഹവും ഖത്തർ എയർവേയ്സ് കാർഗോ വിമാനത്തിൽ കോയമ്പത്തൂരിൽ എത്തിച്ചിരുന്നു. യാത്രാ വിമാനങ്ങൾ ഉപയോഗിച്ച് കാർഗോ സേവനങ്ങൾക്കായി ഡൽഹിയിലേക്ക് ആഴ്ചയിൽ മൂന്ന്, ഹൈദരാബാദിലേക്ക് രണ്ട്, ബെംഗലുരുവിലേക്ക് മൂന്ന്, ചെന്നൈയിലേക്ക് നാല്, മുംബൈയിലേക്ക് അഞ്ച്, കൊൽക്കത്തയിലേക്ക് രണ്ട് എന്നിങ്ങനെ 19 പുതിയ സർവീസുകളാണ് ഖത്തർ എയർവേയ്സ് നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP