Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിഷ്യുപേപ്പറും കാലിക്കുപ്പികളും വലിച്ചെറിഞ്ഞാൽ 500 റിയാൽ; റോഡുകളിലും തുപ്പുന്നവർക്കും 500 റിയാൽ; റോഡിലേക്കുള്ള ബാൽക്കണികളികളിൽ കവറുകൾ, വസ്ത്രങ്ങൾ എന്നിവ തൂക്കിയിട്ടാലും പിഴ; രാജ്യത്ത് പൊതുശുചിത്വം പാലിക്കാത്തവരെ കാത്തിരിക്കുന്നത് കനത്ത പിഴ

ടിഷ്യുപേപ്പറും കാലിക്കുപ്പികളും വലിച്ചെറിഞ്ഞാൽ 500 റിയാൽ; റോഡുകളിലും തുപ്പുന്നവർക്കും 500 റിയാൽ; റോഡിലേക്കുള്ള ബാൽക്കണികളികളിൽ കവറുകൾ, വസ്ത്രങ്ങൾ എന്നിവ തൂക്കിയിട്ടാലും പിഴ; രാജ്യത്ത് പൊതുശുചിത്വം പാലിക്കാത്തവരെ കാത്തിരിക്കുന്നത് കനത്ത പിഴ

ദോഹ: ടിഷ്യുപേപ്പറും കാലിക്കുപ്പികളും വലിച്ചെറിഞ്ഞാലും ാേഡിലേക്ക് തുപ്പിയാലും ഇനി വലിയ പിഴ അടക്കേണ്ടി വരും. രാജ്യത്തെ പൊതുശുചിത്വനിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് വൻപിഴയാക്കികൊണ്ട് കഴിഞ്ഞഫെബ്രുവരി ഒന്നു മുതലാണ് നിയമം പ്രാബല്യത്തിലായിരുന്നു. ഇതനുസരിച്ച് നിയമലംഘനങ്ങൾക്ക് 300 മുതൽ 6000 റിയാൽവ രെയാണ് പിഴ. നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി നിരത്തുകളിൽ ക്യാമറകൾ ഘടിപ്പിക്കും.

ടിഷ്യുപേ പ്പറുകൾ, ഗാർബേജ്, കാലിക്കുപ്പികൾ എന്നിവ വലിച്ചെറിയുകയും നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും റോഡുകളിലും തുപ്പുന്നവർക്കും 500 റിയാലാണ് പിഴ.വീടുകളുടെ മുന്നിലും റോഡുകളിലും പൊതുസ്ഥലങ്ങ ളിലും മാലിന്യങ്ങൾ, ഗാർബേജ് ബാഗുകൾ, ഭക്ഷ്യാവശിഷ്ടങ്ങൾ എന്നിവ ഉപേക്ഷിച്ചാൽ 300റിയാലാണ് പിഴ.

റോഡുകൾക്കും പൊതുസ്ഥലങ്ങൾക്കും അഭിമുഖമായ വാതിലുകളിലും ബാൽക്കണികളിലും കാർപ്പറ്റുകൾ, കവറുകൾ, വസ്ത്രങ്ങൾ എന്നിവ തൂക്കിയിടുകയോ ശുചിയാക്കുകയോ ചെയ്താൽ 500 റിയാലാണ് പിഴ. റോ ഡുകളിൽ വാഹനം ഓടിക്കൊണ്ടിരിക്കെ എന്തെങ്കിലും വസ്തുക്കൾ ചോർന്നാൽ 3000 റിയാലും മലിനജലം നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളിൽ ഒഴുക്കിവിട്ടാൽ 5000 റിയാലും പിഴ അടക്കണം.നിർമ്മാണാവശിഷ്ട ങ്ങളും പൊളിച്ചുനീക്കുന്ന കെട്ടിടങ്ങളുടെ ശേഷിപ്പുകളും അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ പുറന്തള്ളിയാൽ 6000 റിയാലുമാണ് പിഴ.

പ്രാദേശിക, വിദേശ റേഡിയോ സ്റ്റേഷനുകളിൽ നിയമലംഘനങ്ങളെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പുകൾ വീണ്ടും പ്രക്ഷേപണം ചെയ്യുന്നതടക്കം ക്്്യാമ്പയനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്‌കൂൾ ബസുകളിൽ വീഡിയോകൾ പ്രദർശിപ്പിക്കും. പൊതുഗതാഗത ബസുകളിലും റസ്റ്റോറന്റുകളിലും ബോധവൽക്കരണ പോസ്റ്ററുകൾ പതിപ്പിക്കും. വിദ്യാർത്ഥികൾക്കും വിദേ ശതൊഴിലാളികൾക്കുമായി ശിൽപശാലകൾ സംഘടിപ്പിക്കും. റസിഡൻഷ്യൽ കെട്ടിടങ്ങളുടെ ബാൽക്കെണികളിൽ അലക്കുവസ്ത്രങ്ങൾ തൂക്കിയിടുന്നത് വിലക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP