Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിലെത്താൻ പിസിആർ ടെസ്റ്റ് നടത്തേണ്ടി വരും; ആലോചനയുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിലെത്താൻ പിസിആർ ടെസ്റ്റ് നടത്തേണ്ടി വരും; ആലോചനയുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

കുവൈത്ത്: ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്താൻ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ആലോചന. മൂന്നു ഘട്ടമായി പുനഃരാരംഭിക്കുന്ന രാജ്യാന്തര വിമാന സർവീസിൽ ആദ്യ ഘട്ടത്തിൽ 30% സർവീസുകളാണ് തുടങ്ങുക. ദിവസേന 120 മുതൽ 130 വിമാന സർവീസിലൂടെ 8000 മുതൽ 10,000 യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2021 ഫെബ്രുവരിയിൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ 60% സർവീസുകൾ വീണ്ടെടുക്കും. ഇതോടെ ദിവസേന 200 വിമാനങ്ങളിലൂടെ പ്രതിദിനം 20,000 പേർ യാത്ര ചെയ്യും. 2021 ഓഗസ്റ്റിലെ മൂന്നാം ഘട്ടത്തിൽ പൂർണതോതിൽ പ്രവർത്തനം വീണ്ടെടുക്കും. പ്രതിദിനം 300 വിമാനങ്ങളിലൂടെ 30,000 പേരെയാണ് ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മാർഗ നിർദേശങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവള പ്രവർത്തനം പൂർണതോതിലാവാൻ ഒരു വർഷമെടുക്കുമെന്നാണ് കണക്കുകൂട്ടൽ. അതിനിടെ വിവിധ രാജ്യങ്ങൾ കുവൈത്തിലേക്കുള്ള വിമാന സർവീസ് വൈകാതെ പുനരാരംഭിക്കുമെന്നും സൂചിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP