Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുവൈത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നു; സ്മാർട്ട് പാർക്കിങ് കേന്ദ്രങ്ങളൊരുക്കാൻ പദ്ധതിയുമായി കുവൈത്ത് മുനിസിപ്പാലിറ്റി

കുവൈത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നു; സ്മാർട്ട് പാർക്കിങ് കേന്ദ്രങ്ങളൊരുക്കാൻ പദ്ധതിയുമായി കുവൈത്ത് മുനിസിപ്പാലിറ്റി

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്മാർട്ട് പാർക്കിങ് കേന്ദ്രങ്ങളൊരുക്കാൻ പദ്ധതിയുമായി കുവൈത്ത് മുനിസിപ്പാലിറ്റി. ഗതാഗതക്കുരുക്ക് തീരുമെന്ന് അവകാശപ്പെടുന്നില്ലെങ്കിലും നഗരങ്ങളിൽ തിരക്ക് കുറക്കാൻ ഇത് സഹായകമാവുമെന്നാണ് വിലയിരുത്തൽ. ശർഖിൽ ബഹുനില പാർക്കിങ് സമുച്ചയം നിർമ്മിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇത് വിജയകരമെന്ന് കണ്ടാൽ മറ്റു നഗരങ്ങളിലും നിർമ്മിക്കും.

ശർഖിൽ നിലവിലുള്ള ഒറ്റനില കാർപാർക്കിങ് ഏരിയ ഏതെങ്കിലും കമ്പനിക്ക് നൽകി ആ കമ്പനിയോടു മൂന്നോ അതിലധികമോ നിലകളുള്ള പുതിയ കെട്ടിടം സ്ഥാപിക്കാൻ ആവശ്യപ്പെടുക എന്നൊരു തീരുമാനം സർക്കാർ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ, മുനിസിപ്പാലിറ്റിയുടെ പ്രത്യേക നിർദേശത്തെ തുടർന്നു ആ പദ്ധതി റദ്ദു ചെയ്യുകയായിരുന്നു. പിന്നീടാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കെട്ടിടം നിർമ്മിക്കാൻ തീരുമാനമായത്. പുതിയ കെട്ടിടത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള പാർക്കിങ് സൗകര്യങ്ങളുണ്ടാവും.

സിറ്റിയിൽ റോഡുവശങ്ങളിലും കടകളുടെയും കെട്ടിടങ്ങളുടെയെല്ലാം മുന്നിലുമായി വാഹനം നിർത്തിയിടുന്നത് ഒഴിവാക്കാൻ പുതിയ കെട്ടിടം നിലവിൽ വരുമ്പോൾ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കുവൈത്തിൽ വലിയ തോതിൽ പാർക്കിങ് പ്രശ്‌നം നേരിടുന്നുണ്ട്. റിയൽ എസ്‌റ്റേറ്റ് യൂനിയൻ നടത്തിയ പഠനപ്രകാരം പാർക്കിങ് സ്‌പേയ്‌സ് ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

40 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലം അധികം കണ്ടെത്തേണ്ടതുണ്ട്. ഇതിന് 700 കോടി ദീനാറിന്റെ പദ്ധതി ആവശ്യമാണ്. 1990 മുതൽ 2009 വരെ കാലയളവിൽ പാർക്കിങ്ങിന് മാത്രമായി 19 കെട്ടിടങ്ങൾ രാജ്യത്ത് നിർമ്മിക്കപ്പെട്ടു. എന്നാൽ, 2009 മുതൽ ആകെ രണ്ട് കെട്ടിടങ്ങളാണ് ഈ അർഥത്തിൽ നിർമ്മിച്ചത്. ഇക്കാലയളവിൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്. റോഡരികിൽ ആളുകൾ വാഹനം നിർത്തിപ്പോകേണ്ടി വരുന്നത് പാർക്കിങ്ങിന് വേറെ സ്ഥലമില്ലാത്തതുകൊണ്ടാണ്. റോഡരികിലെ പാർക്കിങ്ങിനെതിരെ പൊലീസിന് നടപടിയെടുക്കാൻ കഴിയാത്തത് വേറെ സ്ഥലമില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നതിനാലാണ്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP