Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ ബുദ്ധിമുട്ടേണ്ടാ... ആവശ്യമെങ്കിൽ ബ്രോഡ് വേകൾ പാർക്കിങ് ഏരിയയാക്കാം; അംഗീകാരം നൽകി കൗൺസിലുകൾ

വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ ബുദ്ധിമുട്ടേണ്ടാ... ആവശ്യമെങ്കിൽ ബ്രോഡ് വേകൾ പാർക്കിങ് ഏരിയയാക്കാം; അംഗീകാരം നൽകി കൗൺസിലുകൾ

സ്വന്തം ലേഖകൻ

ബ്രോഡ്വേ അവന്യൂവിലെ കൂടുതൽ ബിസിനസുകൾക്ക് അവരുടെ ഷോപ്പുകൾക്ക് മുന്നിൽ പാർക്കിങ് സ്ഥലം സ്ഥാപിക്കാൻ അനുമതി നൽകി കൗൺസിലുകൾ. കച്ചവടക്കാർക്ക് അവരുടെ സാധനങ്ങൾ വിൽക്കുന്നതിനോ ഭക്ഷണപാനീയങ്ങൾ വിളമ്പുന്നതിനോ ഒന്നോ രണ്ടോ പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള പ്രമേയത്തിന് ഇന്നലെയാണ് സിറ്റി കൗൺസിൽ അംഗീകാരം നൽകിയത്.

ബ്രോഡ്വേ ഡിസ്ട്രിക്റ്റ് ഉൾപ്പെടെയുള്ള ചെറുകിട ബിസിനസുകളിൽ കോവിഡ് -19 വലിയ സ്വാധീനം ചെലുത്തിയെന്ന് ബ്രോഡ്വേ ബിസിനസ് ഇംപ്രൂവ്മെന്റ് ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡീഅൻ മെർസിയർ സസ്‌കാറ്റൂൺ സിറ്റി കൗൺസിലിൽ പറഞ്ഞു.

'അടുത്ത രണ്ട് മാസങ്ങളിലും ഈ ഒരു വർഷത്തിലും ഉള്ളിൽ നിരവധി ചെറുകിട ബിസിനസുകൾ തകർന്നേക്കാം. അതിനാൽ തന്നെ റീട്ടെയിൽ ഭക്ഷണ പാനീയ ബിസിനസുകൾ നിലനിൽക്കാൻ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മെഴ്സിയർ പറഞ്ഞു.

മാത്രമല്ല, ഈവർഷം പാർക്കിങ് ഫീസിനുള്ള പണവും ഒഴിവാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP